Infidels Blog Islam വെളിപാടുകള്‍ പരിശോധിക്കപ്പെടുന്നു!
Islam Q & A

വെളിപാടുകള്‍ പരിശോധിക്കപ്പെടുന്നു!

മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും പരിമിതിയുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ മുഖേന സ്വീകരിക്കപ്പെടുന്ന അനുഭവങ്ങളെ ബുദ്ധികൊണ്ട് അപഗ്രഥിച്ച് നാം അറിവായി സ്വായത്തമാക്കിയ കാര്യങ്ങള്‍ മാത്രമല്ല സത്യം. ഇന്ദ്രിയാതീതമായ അതിഭൌതികജ്ഞാനം കരസ്തമാക്കാനും മനുഷ്യരില്‍ ചിലര്‍ക്കു പ്രത്യേക സിദ്ധിയുണ്ട്. ദിവ്യബോധനം എന്ന ഒരു പ്രത്യേക സ്രോതസ്സിലൂടെയാണ് പ്രവാചകന്മാര്‍ക്ക് ഭൌതികേതരമായ അറിവുകള്‍ കിട്ടുന്നത്. അത്തരം അറിവുകളെ യുക്തി കൊണ്ട് പരി‍ശോധിക്കാനോ ബുദ്ധി കൊണ്ട് വിശകലനം ചെയ്യാനോ പാടില്ല. അതൊക്കെ സത്യമാണെന്നു നാം വിശ്വസിക്കുകയാണു വേണ്ടത്. ദിവ്യ ബോധനമായി ലഭിച്ച അറിവുകളെ ചോദ്യം ചെയ്യാന്‍ മനുഷ്യര്‍ക്കവകാശമില്ല. യുക്തിയെയും ശാസ്ത്രത്തെയും മാത്രം അവലംബിച്ച് മനുഷ്യര്‍ക്ക് സത്യം കണ്ടെത്താനോ ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്താനോ സാധ്യമല്ല. ഭൌതിക ജീവിതം മാത്രമേയുള്ളു എന്നു കരുതുന്നവര്‍ക്ക് മുന്നില്‍ വെറും ശൂന്യത മാത്രമേയുള്ളു…..

ഞാന്‍ ദൈവനിഷേധിയല്ല എന്ന എന്റെ പോസ്റ്റിനോടനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ വിശ്വാസികളായ മുസ്ലിം സുഹൃത്തുക്കള്‍ ഉന്നയിച്ച വാദഗതികളെ ഏതാണ്ട് ഇപ്രകാരം സംഗ്രഹിക്കാം.

മുസ്ലിം വിശ്വാസമനുസരിച്ച് മനുഷ്യന്റെ ജീവിതത്തിനു ലക്ഷ്യവും മാര്‍ഗ്ഗവും നിര്‍ണയിച്ചു തരുന്നത് ദൈവമാണ്. നാം എങ്ങനെയൊക്കെ ജീവിക്കണമെന്നും എന്തൊക്കെ അനുഷ്ഠിക്കണമെന്നും ന്യായാന്യായങ്ങളും ശരി തെറ്റുകളും എന്തൊക്കെയാണെന്നുമൊക്കെ കൃത്യമായി ദൈവം ‘വെളിപാടു’കള്‍ മുഖേന നമ്മെ അറിയിച്ചിട്ടുണ്ട്. ആ വെളിപാടുകള്‍ അനുസരിച്ച് ജീവിച്ചാല്‍ മറ്റൊരു ലോകത്ത് ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളോടെയുള്ള ശാശ്വതജീവിതം ദൈവം നമുക്ക് പ്രതിഫലമായി നല്‍കും. വെളിപാടുകളെ ഗൌനിക്കാതെ ജീവിക്കുന്നവരെ തീയ്യിലിട്ടു കരിച്ചുകൊണ്ടേയിരിക്കും; അനന്തകാലം!

ഈ വിശ്വാസപ്രമാണങ്ങളൊക്കെ സത്യമാണെന്നതിനുള്ള തെളിവോ? ….
അതു ചോദിക്കരുത്!
അങ്ങു വിശ്വസിച്ചാല്‍ മതി. മനുഷ്യന്റെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഇതൊക്കെ നിഷേധിക്കുന്നത് ധിക്കാരമാണ്. അഹങ്കാരമാണ്.

ചിന്തിക്കാനുള്ള ശേഷി അഥവാ യുക്തിബോധം; മനുഷ്യനു കിട്ടിയ ഏറ്റവും സവിശേഷമായ ആ സിദ്ധിയെ ഉപയോഗപ്പെടുത്താന്‍ പാടില്ല എന്ന ഈ ശാഠ്യം തന്നെയാണു മതം മനുഷ്യനോടു ചെയ്ത ഏറ്റവും ക്രൂരമായ അപരാധം.

യുക്തിക്കു നിരക്കാത്തതും തെളിവില്ലാത്തതുമായ പൂര്‍വ്വിക കെട്ടുകഥകള്‍ കണ്ണടച്ചു വിശ്വസിച്ചാലേ മനുഷ്യര്‍ക്കു മോക്ഷം കിട്ടൂ എന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നില്ല. ഗുരുതരമായ പ്രശ്നം അവിടെ തുടങ്ങുകയാണു ചെയ്യുന്നത്. ഏതു കഥ വിശ്വസിക്കണം? ഏതു മതം സ്വീകരിക്കണം? ഏതു ദൈവത്തെ എങ്ങനെയൊക്കെ ആരാധിക്കണം?

ആയിരക്കണക്കിനു മതങ്ങളുണ്ടിവിടെ. ഒരു മതത്തില്‍ തന്നെ കാക്കത്തൊള്ളായിരം അവാന്തര വിഭാഗങ്ങളുമുണ്ട്. ഓരോ വിഭാഗവും അവകാശപ്പെടുന്നത് തങ്ങളുടേതു മാത്രമാണു യഥാര്‍ത്ഥ മോക്ഷമാര്‍ഗ്ഗം എന്നാണ്.
താരതമ്യം ചെയ്ത് നല്ലതു തെരഞ്ഞെടുക്കാമെന്നു വെച്ചാലോ? എങ്ങനെ താരതമ്യം ചെയ്യും? നമ്മുടെ കയ്യില്‍ ആകെയുള്ളതു നമ്മുടെ യുക്തിയാണ്. യുക്തി കൊണ്ടു താരതമ്യം ചെയ്യാമെന്നു വെച്ചാലോ?

സുന്നികള്‍ പറയുന്നു വിശുദ്ധന്മാരുടെ ശവകുടീരങ്ങളില്‍ നിന്നുകൊണ്ടു പ്രാര്‍ത്ഥിച്ചാല്‍ ദൈവം പ്രത്യേകം പരിഗണന നല്‍കുമെന്ന്. മുജാഹിദുകള്‍ പറയുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കുന്നവരും അവരുടെ വിശുദ്ധരുടെ ഖബറുകളുമുള്‍പ്പെടെ നരകത്തില്‍ കിടന്നെരിയുമെന്ന്. കാരണം അതു ശിര്‍ക്കാണ്. ശിര്‍ക്കിനെക്കാള്‍ വലിയ പാപമില്ല. യുക്തിയുപയോഗിച്ച് നാം ഈ രണ്ടു വാദങ്ങളെയും താരതമ്യം ചെയ്യുന്നുവെന്നു സങ്കല്‍പ്പിക്കുക. ഏതാണു ശരി? ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം കിട്ടിയ പുണ്യാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തു നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിനു പ്രത്യേകം മമത തോന്നാവുന്നതേയുള്ളു. അതു മറ്റു ദൈവങ്ങളോടുള്ള പ്രാര്‍ത്ത്ഥനപോലെ കണക്കാക്കേണ്ട കാര്യമൊന്നും ദൈവത്തിനില്ല. മാത്രമല്ല ആ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യശുദ്ധിയും നിഷ്കളങ്കതയും ബോധ്യപ്പെടാനുള്ള സാമാന്യബുദ്ധി ദൈവത്തിനില്ലാതെ വരുമോ? അപ്പോള്‍ സുന്നികള്‍ പറയുന്നതില്‍ തെറ്റില്ല.

ഇനി മറ്റേ പക്ഷത്തിന്റെ നിലപാട് പരിശോധിക്കാം. ദൈവം എല്ലാം കാണുന്നവനും എല്ലാം അറിയുന്നവനുമാണ്. അദ്ദേഹത്തോടു വല്ലതും പറയണമെങ്കില്‍ അതിനൊരു ഇടനിലക്കാരനോ ദല്ലാളോ വേണ്ട. നേരിട്ടു പറഞ്ഞാലും ദൈവം കേള്‍ക്കും. പിന്നെ എന്തിനാണു വിശുദ്ധന്മാരുടെ ഖബറിള്‍ പോയി പ്രാര്‍ത്ഥിക്കുന്നത്? അതും ശരി തന്നെ.

ഇനി ഹിന്ദു വിശ്വാസികളുടെ നിലപാടു നോക്കാം. ദൈവം സര്‍വ്വവ്യാപിയും സര്‍വ്വജ്ഞാനസ്വരൂപനുമാണ്. എവിടെ നിന്നു പ്രാര്‍ത്ഥിച്ചാലും ഏതു ഭാഷയില്‍ പ്രാര്‍ത്ഥിച്ചാലും ഏതു ദിശയില്‍ മുഖം തിരിച്ചു പ്രാര്‍ത്ഥിച്ചാലും ഏതു പ്രതീകത്തിനു മുന്നില്‍ നിന്നു പ്രാര്‍ത്ഥിച്ചാലും ഏതു മതവിശ്വാസമനുസരിച്ചു പ്രാര്‍ത്ഥിച്ചാലും അതൊക്കെ മനസ്സിലാക്കാന്‍ ദൈവത്തിനു കഴിയും. അപ്പോള്‍ പിന്നെ ആരാധനയുടെ കാര്യത്തിലൊന്നും ഒരു കടും പിടുത്തമോ ശാഠ്യമോ വേണ്ടതില്ല.

മുസ്ലിങ്ങള്‍ക്കിതൊന്നും സ്വീകാര്യമല്ല. അവര്‍ പറയുന്നത് ദൈവത്തിന് അറബിയില്‍ പ്രാര്‍ത്ഥിച്ചാലേ തൃത്പ്തി വരൂ. മക്കയുടെ നേരെ തിരിഞ്ഞു നിന്നു തന്നെ പ്രാര്‍ത്ഥിക്കണം. അതും എല്ലാവരും ഒരേ ചേഷ്ടകള്‍ കാട്ടി നിസ്കരിക്കണം. കാ അബയും അതിലെ കല്ലും സഫ മര്‍വ കുന്നുകളുമൊക്കെയാണ് ദൈവത്തിഷ്ടപ്പെട്ട പ്രതീകങ്ങള്‍. അല്ലാഹു എന്ന അറബിപ്പേരില്‍ വിളിച്ചില്ലെങ്കില്‍ മൂപ്പര്‍ക്കു ദേഷ്യം വരും. ഗുരുവായൂരപ്പാ എന്നു ദൈവത്തെ വിളിച്ചാല്‍ അല്ലാഹു വിളി കേള്‍ക്കുകയില്ലെന്നു മാത്രമല്ല. ആ വിളിച്ചവളെയും ഗുരുവായൂരപ്പനെ തന്നെയും നരകത്തിലെ വിറകാക്കിക്കളയും.

പിതാവും പുത്രനും പരി‍ശുദ്ധാത്മാവും ചേര്‍ന്നതാണു ക്രിസ്ത്യാനിയുടെ ദെവസങ്കല്‍പ്പം. മുസ്ലിമന് അതു ശിര്‍ക്കാണ്. ദെവത്തിനു പുത്രനുണ്ടാകുന്നതു വലിയ കുറച്ചിലാണെന്നു മുസ്ലിം കരുതുന്നു. എന്നാല്‍ ക്രിസ്ത്യാനിക്കതിലൊരു കുഴപ്പവും തോന്നുന്നില്ല.
ഇപ്പറഞ്ഞ്ഞതൊക്കെ നാം നമ്മുടെ സ്വതന്ത്രയുക്തി കൊണ്ടൊന്നു പരിശോധിച്ചു താരതമ്യം ചെയ്താല്‍ ഏതാണു ശരി? ഏതാണു തെറ്റ്? എങ്ങനെ കണ്ടെത്തും.
വിശ്വാസികള്‍ക്കിതിനൊന്നും ഒരാശയക്കുഴപ്പവുമില്ലാതെ പരിഹാരം കാണാന്‍ കഴിയും . “എന്റെ മതം മാത്രം ശരി. മറ്റുള്ളവരുടതൊക്കെ തെറ്റ്” അത്രതന്നെ.!
എന്താ തെളിവ്? തെളിവു ചോദിക്കുന്നവനെ നരകത്തിലിടും അത്രതന്നെ!!!

ഇനി വെളിപാടുകളുടെ നിജസ്ഥിതി നോക്കിയാലോ?

അതിന്റെ സ്രോതസ്സേതാണ്? അത് ഇന്ദ്രിയാതീതവും അതി ഭൌതികവുമൊക്കെയായ ഒരു പ്രതിഭാസമാണോ? അതോ ആ വെളിപാടുകള്‍ ഉരുവിട്ട മനുഷ്യന്റെ മാനസികവും വൈകാരികവുമായ അന്ത സംഘര്‍ഷങ്ങളും മോഹാഭിലാഷങ്ങളും ഭാവനകളും അറിവുകളുമെല്ലാം കൂട്ടിക്കുഴച്ച് അയാള്‍ തന്നെ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആവിഷകരിക്കുന്നതോ?
വെളിപാടു മതങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നതിനു മുമ്പായി നാം ഇക്കാര്യം പരിശോധനക്കു വിധേയമാക്കണ്ടേ?
മുസ്ലിം വിശ്വാസപ്രകാരം ഖുര്‍ ആന്‍ ദൈവം ഇറക്കിയ വെളിപാടുകളാണ്. അതിനവര്‍ പറയുന്ന ഏക തെളിവ് ഖുര്‍ ആന്‍ തന്നെ അപ്രകാരം അവകാശപ്പെടുന്നു എന്നതാണ്. ഖുര്‍ ആനിന്റെയും മുസ്ലിം വിശ്വാസികളുടെയും ഈ അവകാശവാദം എത്രമാത്രം വസ്തുതാപരമാണെന്ന ഒരു പരിശോധനക്കായി , ഖുര്‍ ആനിലെ ഒരു അധ്യായം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വിശകലനം ചെയ്യുകയാണ്.

ആദ്യം ആ അധ്യായം ഖുര്‍ ആനിലുള്ള അതേ രൂപത്തില്‍ ഇവിടെ ഉദ്ധരിക്കാം. മുസ്ലിങ്ങളല്ലാത്ത സുഹൃത്തുക്കള്‍ ആ അധ്യായം അതേ പടി വായിച്ചിട്ട് അതിന്റെ ആശയം വല്ലതും മനസ്സിലാകുന്നുണ്ടോ എന്നു പരിശോധിക്കണം. ഖുര്‍ ആന്‍ ഇതു വരെ വായിച്ചിട്ടില്ലാത്ത മുസ്ലിം സുഹൃത്തുക്കളും ഇതു വായിച്ചു നോക്കി അതെത്രമാത്രം ആശയപൂര്‍ണ്ണതയുള്ളതാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കണം., തുടര്‍ന്നു നമുക്ക് ഓരോ സൂക്തവും ഇഴ പിരിച്ചു പരിശോധിക്കാം :—

——————————————
33 “ അല്‍ അഹ്സാബ് ”(സംഘടിത കക്ഷികള്‍)
‌‌‌‌‌‌——————————————–

നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.

അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.

നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക്‌ വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത്‌ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു. അത്‌ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.

പ്രവാചകന്‍മാരില്‍ നിന്ന്‌ തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്‌. ) നിന്‍റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ്‌ അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌.

അവന്‌ സത്യവാന്‍മാരോട്‌ അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക്‌ അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.

നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.

അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.

തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.

പറയുക: അല്ലാഹു നിങ്ങള്‍ക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ – അഥവാ അവന്‍ നിങ്ങള്‍ക്ക്‌ വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ – അല്ലാഹുവില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.

നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്ന്‌ പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന്‌ ചെല്ലുകയില്ല.

നിങ്ങള്‍ക്കെതിരില്‍ പിശുക്ക്‌ കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക്‌ കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട്‌ മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട്‌ അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.

സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ്‌ അവര്‍ ( കപടന്‍മാര്‍ ) വിചാരിക്കുന്നത്‌. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട്‌ ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്‍മാര്‍ ) കൊതിക്കുന്നത്‌. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.

തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.

സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത്‌ ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക്‌ ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.

സത്യവാന്‍മാര്‍ക്ക്‌ തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.

അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ്‌ ) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

നബിയേ, നിന്‍റെ ഭാര്യമാരോട്‌ നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക്‌ ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച്‌ അയച്ചുതരികയും ചെയ്യാം
അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.

പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.

നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക്‌ വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.

നിങ്ങളുടെ വീടുകളില്‍ വെച്ച്‌ ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

( അല്ലാഹുവിന്‌ ) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.

തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.

അതായത്‌ അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്‍റെ നടപടി. ) കണക്ക്‌ നോക്കുന്നവനായി അല്ലാഹു തന്നെ മതി.

മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,
കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.

അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.

നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു.

അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌.
സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക.
സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്‌. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മതാഅ്‌ നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

അവരില്‍ നിന്ന്‌ നീ ഉദ്ദേശിക്കുന്നവരെ നിനക്ക്‌ മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക്‌ അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന്‌ വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക്‌ കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക്‌ നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.

ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.

നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത്‌ മറച്ചു വെക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

ആ സ്ത്രീകള്‍ക്ക്‌ തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന്‌ വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌.

സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ ( തെറ്റായ ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌.

നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച്‌ മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും ( അതില്‍ നിന്ന്‌ ) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക്‌ നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.

അവര്‍ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച്‌ കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.

മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട്‌ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക്‌ ( അതിനെപ്പറ്റി ) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.

ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌ നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക്‌ നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ ( എന്നും അവര്‍ പറയും. )
സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌. എന്നിട്ട്‌ അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന്‌ അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യുക.

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.

തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.

കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

കടപ്പാട്—- ഖുര്‍ ആന്‍ മലയാളം

[ബ്രാക്കറ്റുകള്‍ പരിഭാഷകരുടേതാണ്. അതൊഴിവാക്കിയുള്ള വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്.]
————————————————————————————-

1 . നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

 2. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.

3. അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

ഈ വാക്യം അവതരിച്ച സന്ദര്‍ഭം, വാഖിദി ഇങ്ങനെ വിവരിക്കുന്നു:-
This verse was revealed about Abu Sufyan, ‘Ikrimah ibn Abi Jahl and Abu’l-A‘war al-Sulami [‘Amr ibn Sufyan]. After the fighting at Uhud, they travelled to Medina and stayed as guests at ‘Abd Allah ibn Ubayy’s. The Prophet, Allah bless him and give him peace, had allowed them to come to speak with him with his assurance of protection. They went to see the Prophet, Allah bless him and give him peace, accompanied by ‘Abd Allah ibn Sa‘d ibn Abi Sarh and Tu‘mah ibn Ubayriq. They said to the Prophet, Allah bless him and give him peace, who had ‘Umar ibn al-Khattab with him: “Reject the mention of our idols al-Lat, al-‘Uzza and Manat and say that they have benefit and the power of intercession for those who worship them, and we will leave you alone with your Lord!” Their words hurt the Prophet, Allah bless him and give him peace. ‘Umar ibn al-Khattab, may Allah be well pleased with him, said: “Let me kill them, O Messenger of Allah!” The Prophet said: “I have given them my assurance of protection”, upon which ‘Umar said to them: “Leave with Allah’s curse and wrath upon you”. The Messenger of Allah, Allah bless him and give him peace, commanded ‘Umar to drive them out of Medina, and then Allah, glorious and majestic is He, revealed this verse
ഖുറൈശികളുടെ ഗോത്ര ദൈവങ്ങളായിരുന്ന ലാത്ത ,മനാത്ത, ഉസ്സ തുടങ്ങിയ ദേവതകളെ അല്ലാഹു എന്ന ആകാശദൈവത്തിന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ യോഗ്യതയുള്ള ഉപ ദൈവങ്ങളായി മുഹമ്മദ് അംഗീകരിക്കുന്ന പക്ഷം തങ്ങളും ഇസ്ലാം സ്വീകരിച്ച് മുഹമ്മദിന്റെ നേതൃത്വം അംഗീകരിക്കാം എന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥ മക്കയിലായിരുന്നപ്പോള്‍ തന്നെ അവര്‍ (ഖുറൈശികള്‍) മുന്നോട്ടു വെച്ചിരുന്നു. ഒരു സന്ദര്‍ഭത്തില്‍ മുഹമ്മദ് ആ നിര്‍ദ്ദേശം സ്വീകരിക്കുകയും അപ്രകാരം ലാത്ത മനാത്ത ദൈവങ്ങളെ അംഗീകരിച്ചുകൊണ്ട് വെളിപാടിറക്കുകയും ചെയ്തു. അത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കു കാരണമായതോടെ പിന്‍ വലിക്കുകയാണുണ്ടായത്. അതു പിശാച് മുഹമ്മദിന്റെ മനസ്സില്‍ തോന്നിച്ചതാണെന്നു പിന്നീട് വിശദീകരണവും വന്നു. പിശാചിന് അങ്ങനെ പ്രവാചകന്മാരെ പറ്റിക്കുന്ന പണി പണ്ടേ പതിവുള്ളതാണെന്ന് അല്ലാഹു തന്നെ വെളിപാടിലൂടെ അറിയിക്കുകയായിരുന്നു. ഈ സംഭവം വിശദമായി മുമ്പൊരിക്കല്‍ നാം ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഉഹ്ദ് യുദ്ധത്തില്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും അതി ദയനീയമായ പരാജയം സംഭവിച്ചതിനെ തുടര്‍ന്നു മക്കാക്കാരില്‍ ചിലര്‍ വീണ്ടും ഇങ്ങനെയൊരു നിര്‍ദ്ദേശവുമായി മുഹമ്മദിനെ സമീപിച്ചു വെന്നും ആ സന്ദര്‍ഭത്തിലാണ് മേല്‍ പറഞ്ഞ സൂക്തം അവതരിച്ചതെന്നുമാണിവിടെ വ്യാഖ്യാതാക്കള്‍ പറയുന്നത്.

4. യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.

5. നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഈ സൂക്തങ്ങളുടെ അവതരണ സന്ദര്‍ഭം ഇതാ:-
Allah hath not assigned unto any man two hearts within his body…) [33:4]. This verse was revealed about Jamil ibn Ma’mar al-Fihri who was a sensible man who memorised whatever he heard. The Quraysh said: “He could not have memorised all these things unless he had two hearts”. Labib used to say: “I have two hearts and my perception by means of either one of them is better than the perception of Muhammad”. When the Battle of Badr took place and the idolaters were defeated, Abu Sufyan met Jamil ibn Ma’mar, who had accompanied the idolaters. Jamil was wearing one shoe and holding the other shoe in his hand. Abu Sufyan asked him: “What is the state of people?” He said: “They were defeated”. Abu Sufyan asked him again: “But why are you wearing one shoe and holding the other in your hand?” Jamil said: “I thought I was wearing both shoes”. On that day, people knew that he would not have forgotten his shoe in his hand if he really had two hearts. (hath He made those whom ye claim (to be your sons) your sons) [33:4]. This verse was revealed about Zayd ibn Harithah. He was a slave of the Messenger of Allah, Allah bless him and give him peace, but he freed him and adopted him before he was sent as a Prophet. When the Prophet, Allah bless him and give him peace, married Zaynab bint Jahsh, who was the divorcee of Zayd ibn Harithah, the Jews and hypocrites said: “Muhammad has married the wife of his son while forbidding people from doing the same!” And so Allah, exalted is He, revealed this verse. Sa’id ibn Muhammad ibn Ahmad ibn Nu’aym al-Ishkabi informed us> al-Hasan ibn Ahmad ibn Muhammad ibn ‘Ali ibn Makhlid> Muhammad ibn Ishaq al-Thaqafi> Qutaybah ibn Sa’id> Ya’qub ibn ‘Abd al-Rahman> Musa ibn ‘Uqbah> Salim> ‘Abd Allah ibn ‘Umar who used to say: “We did not use to call Zayd ibn Harithah with any other name except Zayd ibn Muhammad until the Qur’an revealed (Proclaim their real parentage. That will be more equitable in the sight of Allah) [33:5]”. This was narrated by Bukhari> Mu’alla ibn Asad> ‘Abd al-‘Aziz ibn al-Mukhtar> Musa ibn ‘Uqbah.

ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂടുതലുള്ള ചിലര്‍ തങ്ങള്‍ക്കു രണ്ടു ഹൃദയങ്ങളുള്ളതുകൊണ്ടാണീ കഴിവെന്നും മറ്റും അവകാശപ്പെട്ടിരുന്നു. ആളുകള്‍ അങ്ങനെ വിശ്വസിക്കുകയും ചെയ്തിരുന്നു. മുഹമ്മദിനെ കൊച്ചാക്കാനുള്ള ശ്രമവും അത്തരക്കാരായ ചിലരില്‍നിന്നുണ്ടായി. ഇതു മനസ്സിലാക്കിയ ‘അല്ലാഹു’ കാര്യത്തില്‍ ഇടപെട്ടുകൊണ്ട് സത്യാവസ്ഥ വെളിപ്പെടുത്തുകയാണിവിടെ. ഹൃദയമാണു ബുദ്ധിയുടെയും ഓര്‍മ്മയുടെയും മറ്റും കേന്ദ്രമെന്ന ധാരണയായിരുന്നു അക്കാല‍ത്തു പൊതുവില്‍ നിലനിന്നിരുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചൊന്നും ആര്‍ക്കും അന്നറിവുണ്ടായിരുന്നില്ല. മനുഷ്യര്‍ക്കില്ലാത്ത അറിവ് അവരുടെ ദൈവങ്ങള്‍ക്കും ഇല്ലായിരുന്നു എന്നതു സ്വാഭാവികം. അല്ലെങ്കില്‍ ഹൃദയങ്ങളുടെ എണ്ണവും ബുദ്ധിയും തമ്മില്‍ ബന്ധമില്ലെന്നും തലച്ചോറിന്റെ അളവും വികാസവുമാണു ബുദ്ധിക്കടിസ്ഥാനമെന്നും അല്ലാഹു വെളിപാടിലൂടെ അറിയിക്കുമായിരുന്നല്ലോ!
ദത്തു പുത്രന്റെ കഥ തുടര്‍ന്നുള്ള സൂക്തത്തില്‍ വരുന്നുണ്ട്. അവിടെ വിശദീകരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version