ശാസ്ത്രം പുരോഗമിക്കാത്ത പ്രാചീന കാലഘട്ടത്തിൽ പ്രപഞ്ചഘടനയെ പറ്റി ഒരുപാട് സങ്കൽപ്പങ്ങളും മിത്തുകളും രൂപപ്പെട്ടിട്ടുണ്ട്. മനുഷ്യൻ അവന്റെ ഭാവന കൊണ്ടും ഗോത്രകാല യുക്തിയിലും മിനഞ്ഞെടുത്തതാണ് അത്തരം കഥകൾ. ലോകചരിത്രം പരിശോധിച്ചാൽ പ്രാചീന ബാബിലോണിയൻ പ്രപഞ്ച സങ്കൽപങ്ങൾ തന്നെ ആണ് ഖുറാനിലും നമുക്ക് കാണാൻ കഴിയുക.
ഖുറാനിലെ പ്രപഞ്ച ഘടന എങ്ങനെ ആണ് എന്ന് ഒന്ന് പരിശോധിക്കാം. തട്ട് തട്ടായി അടുക്കി വെച്ചിരിക്കുന്ന 7 പരന്ന ഭൂമി. ഭൂമിക്കു മേൽ ആണികളായി പർവ്വതങ്ങൾ. 7 ഭൂമികൾക്കു മുകളിൽ കൂടാരം (like a tent) കണക്കെ 7 തട്ടുകൾ ഉള്ള ആകാശം. ആകാശത്തെ താങ്ങി നിർത്താൻ അദൃശ്യങ്ങളായ തൂണുകൾ. അതിൽ ഒന്നാം ആകാശത്തെ അലങ്കരിക്കുന്ന പോലെ നക്ഷത്രങ്ങൾ. 7 ആകാശങ്ങളുടെയും 7 ഭൂമിയുടെയും കഥ ചില ദൂരവിവര കണക്കുകൾ സഹിതം തിർമിദിയുടെ ഒരു ഹദീസിൽ പറയുന്നുണ്ട്. ബഹുരസമാണ് ആ കണക്കുകൾ [Quran 88:20, 78:6-7, 65:12, 2:22, 13:2, 20:53 Bukhari 3:43:634, Tirmidhi 44:3298]. പിന്നെ നിശ്ചിത പാതയിൽ ചലിച്ചു കൊണ്ടിരിക്കുന്ന സൂര്യനും ചന്ദ്രനും. ഭൂമി ആണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നും, സൂര്യനും ചന്ദ്രനും ഭൂമിയെ ആണ് ചുറ്റുന്നത് എന്നും ആളുകൾ ധരിച്ചിരുന്ന അക്കാലത്തു, ഇസ്ലാമിനും അതെ കാഴ്ചപ്പാട് തന്നെ ആയിരുന്നു എന്ന് ഖുറാനും ഹദീസും പരിശോധിച്ചാൽ മനസ്സിലാവും. സൂര്യന്റെയും ചന്ദ്രന്റെയും ചലനത്തെ പറ്റി നാഴികക്ക് നാൽപ്പതു വട്ടം പറയുന്ന ഖുർആൻ, ഭൂമിയുടെ rotation or revolution നെ പറ്റി ഒരിടത്തും ഒന്നും പറയുന്നില്ല. അത് പോലെ സൂര്യന് ചന്ദ്രനെയോ, ചന്ദ്രന് സൂര്യനെയോ മറികടക്കാൻ (overtake) സാധിക്കുകയില്ല എന്നും, രാവിന് പകലിനെയോ, പകലിനു രാവിനെയോ മറികടക്കാൻ (overtake) സാധിക്കുകയില്ല, എന്നും ഖുറാനിൽ പറയുന്നു [Quran 36:40]. വ്യത്യസ്ഥ ഭ്രമണപഥങ്ങളിൽ സഞ്ചരിക്കുന്ന ഈ രണ്ടു ഗോളങ്ങൾ തമ്മിൽ overtaking സാധ്യമല്ല എന്ന് പറയണമെങ്കിൽ, ഒരല്പം common sense ഉള്ള മനുഷ്യർക്ക് അതെന്തു കൊണ്ടാവാം അക്കാലത്തു അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാവും. അത് പോലെ രാത്രിയും പകലും ഏകദേശം തുല്യമായ സമയ ദൈർഖ്യത്തിൽ മാത്രം കണ്ട, ഭൂമി പരന്നതാണെന്നു ധരിച്ചിരുന്ന മുഹമ്മദിനും കൂട്ടർക്കും ധ്രുവ പ്രദേശങ്ങളെ പറ്റി യാതൊന്നും അറിയില്ലാരുന്നു എന്ന് കരുതാം. അവിടങ്ങളിലെയും, ഇന്ന് മനുഷ്യൻ അധിവസിക്കുന്ന മറ്റു പല പ്രദേശങ്ങളിലെയും, രാത്രി പകലുകളിലെ ദൈർഖ്യ വ്യത്യാസം കാരണം നോമ്പിന്റെ സമയപരിധിയെ സംബന്ധിച്ചു ആശയകുഴപ്പങ്ങൾ ഉണ്ട്. The Ramadan Pole Paradox എന്നാണ് അത് അറിയപ്പെടുന്നത്.
ആകാശത്തെ കൂടാരത്തോടു ഉപമിച്ചു എന്ന് മുകളിൽ പറഞ്ഞല്ലോ. ഇതൊരു metaphor (ഭാവാർത്ഥം) അല്ലെന്നും, അക്ഷരാർത്ഥത്തിൽ കൂടാരം (tent) ആയി തന്നെ ആണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നതിന് ഖുറാനിൽ വേറെയും തെളിവുകൾ ഉണ്ട്. അള്ളാഹു വിചാരിച്ചാൽ ആകാശത്തിന്റെ ഒരു കഷ്ണം അടർന്നു മനുഷ്യന്റെ തലയിൽ വീഴാം എന്ന് പറഞ്ഞു പേടിപ്പിക്കുന്നുണ്ട് [Quran 34:9]. അത് പോലെ ഖിയാമത്തു നാളിൽ, പുസ്തകം ചുരുട്ടുന്ന പോലെ ആകാശം ചുരുട്ടപ്പെടും എന്നും പറയുന്നു [Quran 21:104].
ഒന്നാം ആകാശത്തെ അലങ്കരിക്കുന്ന നക്ഷത്രങ്ങളെ പറ്റി പറഞ്ഞല്ലോ. ഈ നക്ഷത്രങ്ങളുടെ വലിപ്പത്തെ പറ്റിയും അല്ലാഹുവിനു (അഥവാ മുഹമ്മദിന്) വലിയ ധാരണ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഖിയാമത്തു നാളിൽ നക്ഷത്രങ്ങൾ ചിതറി വീഴും (എങ്ങോട്ട്?) എന്ന് ഖുറാനിൽ പറയുന്നു [Quran 81:2]. തങ്ങൾ നോക്കുമ്പോൾ കാണുന്ന വലിപ്പം മാത്രമേ നക്ഷത്രങ്ങൾക്ക് ഉള്ളൂ എന്നും, ലോകാവസാന നാളിൽ അത് ഭൂമിയിൽ ചിതറി വീഴുമെന്നും ആവാം പാവം ഗോത്രകാല മനുഷ്യരെ മുഹമ്മദ് പറഞ്ഞു പറ്റിച്ചത്. അതുപോലെ മലക്കുകളും അള്ളാഹുവും ആയുള്ള സംഭാഷണങ്ങൾ ഒളിഞ്ഞു കേൾക്കാൻ ചെല്ലുന്ന ചെകുത്താനെ അള്ളാഹു നക്ഷത്രങ്ങൾ പെറുക്കി എറിയാറുണ്ടെന്നും ഖുറാനിൽ പറയുന്നു [Quran 67:5, Sahih Muslim 26:5538]. രാത്രികാലങ്ങളിൽ വാൽനക്ഷത്രങ്ങളെയോ ഉൽക്കകളെയോ ഒക്കെ കണ്ടിട്ട്, അതെന്താണെന്നു അറിയാൻ സഹാബികൾ മുഹമ്മദിനെ സമീപിച്ചപ്പോൾ തട്ടിവിട്ടതായിരിക്കണം.
ദുൽകർനൈൻ എന്നൊരു വ്യക്തി സൂര്യൻ അസ്തമിക്കുന്ന സ്ഥലം അന്വേഷിച്ചു പോവുകയും ഒടുവിൽ സൂര്യൻ ഒരു ചെളികുണ്ടിൽ പോയി അസ്തമിക്കുന്നത് കണ്ടെത്തി എന്നും പറയുന്നുണ്ട് [Quran 18:86].
ഇതുപോലെ അനേകം പൊട്ടത്തരങ്ങൾ ഖുറാനിലുടനീളം കാണാൻ സാധിക്കും. കൂടുതൽ ഉദാഹരണങ്ങൾ റഫറൻസ് സഹിതം ഇവിടെ കൊടുത്തിട്ടുണ്ട് (http://wikiislam.net/wiki/Scientific_Errors_in_the_Quran). കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞമ്മന്റെ പൊത്തകത്തിലെ ശാസ്ത്രത്തെ പറ്റിയുള്ള മുസ്ലിംകളുടെ തള്ളുകൾക്കു യാതൊരു കുറവുമില്ല താനും.
REFERENCES
1) Al-Hasan narrated that:
Abu Hurairah said: “Once when the Prophet of Allah was sitting with his Companions, a cloud came above them, so the Prophet of Allah said: ‘Do you know what this is?’ They said: ‘Allah and His Messenger know better.’ He said: ‘These are the clouds that are to drench the earth, which Allah [Blessed and Most High] dispatches to people who are not grateful to Him, nor supplicate to Him.’ Then he said: ‘Do you know what is above you?’ They said: ‘Allah and His Messenger know better.’ He said: ‘Indeed it is a preserved canopy of the firmament whose surge is restrained.’ Then he said: ‘Do you know how much is between you and between it?’ They said: ‘Allah and His Messenger know better.’ He said: ‘Between you and it [is the distance] of five-hundred year.’ Then he said: ‘Do you know what is above that.’ They said: ‘Allah and His Messenger know better.’ He said: ‘Verily, above that are two Heavens, between the two of them there is a distance of five-hundred years’ – until he enumerated seven Heavens – ‘What is between each of the two Heavens is what is between the heavens and the earth.’ Then he said: ‘Do you know what is above that?’ They said: ‘Allah and His Messenger know better.’ He said: ‘Verily, above that is the Throne between it and the heavens is a distance [like] what is between two of the heavens.’ Then he said: ‘Do you know what is under you?’ They said: ‘Allah and His Messenger know better.’ He said: ‘Indeed it is the earth.’ Then he said: ‘Do you know what is under that?’ They said: ‘Allah and His Messenger know better.’ He said: ‘Verily, below it is another earth, between the two of which is a distance of five-hundred years.’ Until he enumerated seven earths: ‘Between every two earths is a distance of five-hundred years.’ Then he said: ‘By the One in Whose Hand is the soul of Muhammad! If you were to send [a man] down with a rope to the lowest earth, then he would descend upon Allah.’ Then he recited: He is Al-Awwal, Al-Akhir, Az-Zahir Al-Batin, and He has knowledge over all things.” [Tirmidhi Book 44 Hadith 3298]
2) The Prophet said, “Whoever takes a piece of the land of others unjustly, he will sink down the seven earths on the Day of Resurrection.” [Bukhari 3:43:634]
3) “അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും അവയ്ക്ക് തുല്യമായ എണ്ണത്തിൽ ഭൂമിയും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി..” [Quran 65:12]
4) “ഭൂമിയിലേക്ക് ( അവര്‍ നോക്കുന്നില്ലേ? ) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന് ” [Quran 88:20]
5) “ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?” “പര്‍വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? )” [Quran 78:6-7]
6) “നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” [Quran 2:22]
7) “അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.” [Quran 13:2]
8) “നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് ( വെള്ളം ) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം ( അല്ലാഹു ) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” [Quran 20:53]
9) “സൂര്യന് ചന്ദ്രനെ മറികടക്കാൻ സാധിക്കുകയില്ല.അതുപോലെ തന്നെ രാവിന് പകലിനെ മറികടക്കുകയും സാധ്യമല്ല.” [Quran 36:40]
10) “അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവര്‍ നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരെ നാം ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ അവരുടെ മേല്‍ ആകാശത്തിന്റെ കഷ്ണങ്ങള്‍ വീഴ്ത്തുകയോ ചെയ്യുന്നതാണ്. അല്ലാഹുവിലേക്ക് ( വിനയാന്വിതനായി ) മടങ്ങുന്ന ഏതൊരു ദാസനും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.” [Quran 34:9]
11) “ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം ( അത് ) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്.” [Quran 21:104].
12) “നക്ഷത്രങ്ങള്‍ ചിതറി വീഴുമ്പോള്‍” [Quran 81:2]
13) “ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.” [Quran 67:5]
14) ‘Abdullah. Ibn ‘Abbas reported: A person from the Ansar who was amongst the Companions of Allah’s Messenger (pbuh reported to me: As we were sitting during the night with Allah’s Messenger (pbuh), a meteor shot gave a dazzling light. Allah’s Messenger (pbuh) said: What did you say in the pre-Islamic days when there was such a shot (of meteor)? They said: Allah and His Messenger know best (the actual position), but we, however, used to say that that very night a great man had been born and a great man had died, whereupon Allah’s Messenger pbuh) said: (These meteors) are shot neither at the death of anyone nor on the birth of anyone. Allah, the Exalted and Glorious, issues Command when He decides to do a thing. Then (the Angels) supporting the Throne sing His glory, then sing the dwellers of heaven who are near to them until this glory of God reaches them who are in the heaven of this world. Then those who are near the supporters of the Throne ask these supporters of the Throne: What your Lord has said? And they accordingly inform them what He says. Then the dwellers of heaven seek information from them until this information reaches the heaven of the world. In this process of transmission (the jinn snatches) what he manages to overhear and he carries it to his friends. And when the Angels see the jinn they attack them with meteors. If they narrate only which they manage to snatch that is correct but they alloy it with lies and make additions to it. [Sahih Muslim 26:5538]
15) “അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.( അദ്ദേഹത്തോട് ) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം.” [Quran 18:86]