വെളിപാടുകളുടെ യഥാര്‍ത്ഥ ഉറവിടം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഖുര്‍ ആന്‍ വാക്യങ്ങള്‍ കൂടി ഉദ്ധരിക്കാം:
“ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു യുദ്ധത്തടവുകാരായിത്തന്നവരില്‍ നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകളെയും, നിന്നോടൊപ്പം ഹിജ്ര പോന്ന നിന്റെ പിതൃ സഹോദര പുത്രിമാരെയും , മാതൃ സഹോദരപുത്രിമാരെയും, കൂടാതെ നിനക്കു സ്വ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന ഏതൊരു സത്യവിശ്വാസിനിയായ സ്ത്രീയെയും-നീ അവളെ ഭാര്യയാക്കാനുദ്ദേശിക്കുന്ന പക്ഷം- ഇതു മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല ; നിനക്കു മാത്രമുള്ള അനുവാദമാണ്.
അവരുടെ കാര്യത്തില്‍ നാം അവര്‍ക്കനുവദിച്ചതിനെക്കുറിച്ച് നമുക്കറിയാം. അവരുടെ ഭാര്യമാരും അവരുടെ അടിമസ്ത്രീകളും മാത്രമാണത്. ഇതൊക്കെ നിന്റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[33:50]
“അവരില്‍നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു മാറ്റി നിര്‍ത്താം.; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കടുപ്പിക്കാം; നീ മാറ്റി നിര്‍ത്തിയവരെ നിനക്കു വേണ്ടപ്പോള്‍ ആവശ്യപ്പെടാം; അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും നീ അവര്‍ക്കു കൊടുക്കുന്നതു കൊണ്ട് അവര്‍ തൃപ്തിപ്പെടാനും കൂടുതല്‍ സഹായകരമാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാണ്.”[33:51]
ഇതിനുമപ്പുറം നിനക്കു സ്ത്രീകള്‍ അനുവദനീയമാകുന്നതല്ല; ഇവര്‍ക്കു പകരം മറ്റാരെയും സ്വീകരിക്കാനും പാടില്ല; അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ (അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാം നോക്കിക്കാണുന്നുണ്ട്.”[33:52]
ഈ ഖുര്‍ ആന്‍ വെളിപാട് അവതരിച്ച ഉടനെ പ്രവാചകപത്നി ആയിശയില്‍നിന്നുണ്ടായ പ്രതികരണം ബുഖാരി ഇങ്ങണെ രേഖപ്പെടുത്തുന്നു:-
“തങ്ങളുടെ ശരീരം തിരുമേനിക്കര്‍പ്പിക്കാന്‍ വന്നിരുന്ന സ്ത്രീകളെപ്പറ്റിയോര്‍ക്കുമ്പോള്‍ എന്നില്‍ അഭിമാനരോഷം തലപൊക്കാറുണ്ടായിരുന്നു. ഞാന്‍ ചോദിക്കും; “ഒരു സ്ത്രീ സ്വ ശരീരം ദാനം ചെയ്യുകയോ?”. അവസാനം അല്ലാഹു മേല്‍ പറഞ്ഞ ഖുര്‍ ആന്‍ വാക്യം[33:50] അവതരിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി തന്നെയാണു ഞാന്‍ കാണുന്നത്”.[ബുഖാരി]
മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണുന്നു:-
“ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക
എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്
എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി]
പ്രവാചകന്റെ ആഗ്രഹങ്ങളും മാനസിക സംഘര്‍ഷങ്ങളും വെളിപാടുകളായി രൂപാന്തരം പ്രാപിച്ചിരുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ ഉപകരിക്കുന്ന മറ്റൊരു സൂക്തം കൂടി കാണുക:-
“അലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള-നീയും അനുഗ്രഹിച്ചിട്ടുള്ള-[നിന്റെ ദത്തുപുത്രന്‍ സൈദിനോട്] നീ പറഞ്ഞിരുന്ന സന്ദര്‍ഭം :നിന്റെ ഭാര്യയെ നിനക്കു വേണ്ടി നീ വെച്ചുകൊള്ളുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക
എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്റെ മനസ്സില്‍ മറച്ചു വെക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാണു നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെ സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെ മേല്‍ അവരുടെ ദത്തുപുത്രന്മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ -അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍-യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹുവിന്റെ കല്‍പ്പന നടപ്പാക്കപ്പെടേണ്ടതു തന്നെയാകുന്നു.”[33:37]
ഈ വെളിപാടിന്റെ പശ്ചാത്തലം പ്രധാനപ്പെട്ട തഫ്സീര്‍ ഗ്രന്ഥങ്ങളിലെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
തഫ്സീര്‍ ജലാലൈന്‍ വിവരിക്കുന്നതിപ്രകാരമാണ്:
“പ്രവാചകന്‍ അവളെ [സൈനബയെ] സൈദിനു വിവാഹം ചെയ്തു കൊടുത്തു. കുറച്ചു കാലത്തിനു ശേഷം തിരുമേനിയുടെ നോട്ടം അവളില്‍ പതിയുകയും അദ്ദേഹത്തിന്റെ ആത്മാവില്‍ അവളോട് പ്രേമവും, സെയ്തിന്റെ ആത്മാവില്‍ അവളോട് വെറുപ്പും ഉദിക്കുകയും ചെയ്തു. അവന്‍ പ്രവാചകനോട് പറഞ്ഞു:“അവളില്‍നിന്നും ബന്ധം വേര്‍പ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”അതുകേട്ട പ്രവാചകന്‍ പ്രതിവചിച്ചു: നിന്റെ ഭാര്യയെ നിന്നോടൊപ്പം തന്നെ നിര്‍ത്തിക്കൊള്ളുക.; അല്ലാഹു അരുളിച്ചെയ്തപ്രകാരം; പിന്നീട് സൈദ് അവളെ ഉപേക്ഷിക്കുകയും വിവാഹമോചനം പൂര്‍ത്തീകരിക്കുകയും ചെയ്തു….”
ഖുര്‍ ആനിലെ ദൈവിക വെളിപാടുകളെല്ലാം തന്നെ മുഹമ്മദിന്റെ മോഹങ്ങളും ആത്മ സംഘര്‍ഷങ്ങളും വികാരവിചാരങ്ങളും മാത്രമായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഇതൊക്കെ ഒന്നാംതരം തെളിവുകളല്ലേ? അല്ലാഹു വെറും ഒരു മിത്യാസങ്കല്‍പ്പം മത്രമായിരുന്നുവെന്നു പ്രവാചകന്റെ ഇഷ്ടപത്നി ആയിശ പോലും മനസ്സിലാക്കിയിരുന്നു. താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹം സാധിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുവല്ലോ
എന്ന ആയിശയുടെ പരിഹാസം അതല്ലേ തെളിയിക്കുന്നത്?
അല്ലാഹുവിനക്കൊണ്ട് തനിക്കു പ്രകീര്‍ത്തനം ചൊല്ലിക്കുന്നേടം വരെ എത്തി നില്‍ക്കുന്നു , മുഹമ്മദിന്റെ ദൈവനിന്ദ; ഖുര്‍ ആനില്‍!!
“അല്ലാഹുവും മലക്കുകളും നബിക്കു സ്വലാത്തു ചൊല്ലുന്നു. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ പ്രകീര്‍ത്തിക്കുവിന്‍ ”[33:56]
സൃഷ്ടിയെ പ്രകീര്‍ത്തിക്കുന്ന സ്രഷ്ടാവിന്റെ ദയനീയ ചിത്രം ഖുര്‍ ആനിലല്ലാതെ മറ്റെവിടെയാണു കാണാനാവുക?