Infidels Blog Islam Quran ഖുര്‍ആന്‍ അള്ളാഹുവാല്‍ സംരക്ഷിക്കപ്പെട്ടുവോ?
Islam Quran

ഖുര്‍ആന്‍ അള്ളാഹുവാല്‍ സംരക്ഷിക്കപ്പെട്ടുവോ?

 അല്ലാഹു നിരവധി വേദഗ്രന്ഥങ്ങള്‍ മനുഷ്യര്ക്ക-യച്ചു കൊടുത്തിട്ടുണ്ട്. ഇഞ്ജീല്‍, തൌറാത്, സബൂര്‍ , കുര്‍ ആന്‍ … അങ്ങനെ പലതും. അല്ലാഹുവിന്റെ ഈ ഗ്രന്ഥങ്ങളുടെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുമുണ്ട്.-

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُ لَحَافِظُونَ

“നിശ്ചയമായും ഞാന്‍ തന്നെയാണു പ്രമാണത്തെ അവതരിപ്പിച്ചത്. ഞാന്‍ തന്നെ അതിനെ കാത്തു സംരക്ഷിക്കുകയും ചെയ്യും.”[15:9]


 എന്നാല്‍ ഈ വാഗ്ദാനം നിറവേറ്റപ്പെട്ടുവോ? ഇല്ലെന്നാണു മതപ്രമാണങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ബൈബിളും മറ്റും പല തിരിമറികള്ക്കും വിധേയമായി എന്നു മുസ്ലിംങ്ങള്‍ തന്നെ പൊതുവില്‍ വിശ്വസിക്കുന്നു. കുര്‍ ആനിലും ഒരുപാടു മായം കലര്ന്ന്തായും ,അതിന്റെ ക്രോഡീകരണത്തില്‍ ഒട്ടേറെ പാകപ്പിഴകള്‍ പറ്റിയതായും പ്രാമാണിക ഹദീസുകളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു നിലവിലുള്ള കുര്‍ ആന്‍ യഥാര്ത്ഥ ത്തില്‍ അവതരിക്കപ്പെട്ടതിന്റെ മൂന്നിലൊന്നുപോലും ഇല്ല എന്നതാണു സത്യം. നിരവധി അധ്യായങ്ങളും സൂക്തങ്ങളും ക്രോഡീകരണവേളയില്‍ പല കാരണങ്ങളാല്‍ മുസ്ഹഫില്‍ ഉള്പ്പെരടുത്താതെ പോയിട്ടുണ്ട്. പലതും അനന്ത വിസ്മൃതിയിലാണ്ടു പോയിട്ടുമുണ്ട്. പ്രവാചകന്റെ മരണ ശേഷം ഖലീഫമാരുടെ കാലത്താണു കുര്‍ ആന്‍ ഗ്രന്ഥരൂപത്തില്‍ സമാഹരിക്കപ്പെടുന്നത്. ഹദീസുകളില്‍ ഈ കാര്യം വിവരിച്ചിട്ടുള്ളത് ഏതാണ്ടിപ്രകാരമാണ്:-       “തിരുമേനിയുടെ വഫാതോടു കൂടി അറബികളില്‍ പല ഗോത്രങ്ങളും ഇസ്ലാമില്നിിന്നകന്നു പോയതും ഒന്നാം ഖലീഫ അബൂബക്കര്‍ അവരുടെ നേരെ വമ്പിച്ച സൈനിക നടപടി സ്വീകരിച്ചതും അതിനെ തുടര്ന്ന് അവരെല്ലാവരും ഇസ്ലാമിലേക്കുതന്നെ തിരികെ വന്നതും ചരിത്രപ്രസിദ്ധമാണല്ലോ. അന്നത്തെ സംഭവങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു മുസൈലിമത്ത് എന്ന കള്ളപ്രവാചകനെതിരെയുള്ള ഏറ്റുമുട്ടല്‍ . ആ യുദ്ധത്തില്‍ കുര്‍ ആന്‍ മനപ്പാഠമാക്കിയിരുന്ന നൂറുകണക്കിനു സഹാബികള്‍ മരണപ്പെട്ടിരുന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം കുര്‍ ആന്‍ പാഴായിപ്പോകുമെന്നും ആയതിനാല്‍ കുര്‍ ആന്‍ ആദ്യന്തം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ ഖലീഫാ അബൂബക്കറിനെ ഉണര്ത്തി . റസൂല്‍ ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താന്‍ എങ്ങനെ ചെയ്യുമെന്നു കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമ്മര്‍ വിശദീകരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം അതിനു മുമ്പോട്ടു വരുക തന്നെ ചെയ്തു. അങ്ങനെ അദ്ദേഹം സെയ്ദുബ്നു ഥാബിത്തിനെ വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്കര്‍ പറഞ്ഞു: “താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്ക്കുക താങ്കളെപ്പറ്റി യാതൊരു തെറ്റിദ്ധാരണയുമില്ല. താങ്കള്‍ റസൂല്‍ തിരുമേനിയുടെ വഹ് യുകള്‍ എഴുതിയിരുന്ന ആളാണല്ലൊ . ആകയാല്‍ താങ്കള്‍ ശരിക്ക് അന്യേഷണം നടത്തി കുര്‍ ആന്‍ ഒന്നായി ശേഖരിക്കണം. .” സെയ്ദ് തന്നെ ഒരിക്കല്‍ പ്രസ്താവിച്ചതുപോലെ “ഒരു പര്വ്വ്തം അതിന്റെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിനെക്കാളും ഭാരിച്ച ” ആ പണി അദ്ദേഹം ഏറ്റെടുത്തു. ….റസൂല്‍ തിരുമേനിയില്നിവന്നും ആരെങ്കിലും കുര്‍ ആന്റെ വല്ല ഭാഗവും രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ഹാജറാക്കണം എന്ന് ഉമര്‍ വിളംബരപ്പെടുത്തുകയും ചെയ്തു…..ഇപ്രകാരം സഹാബികളുടെ എല്ലാം അറിവോടെ സെയ്ദിന്റെ കയ്യാലെ കുര്‍ ആന്‍ ഒരു ഏടില്‍ സമാഹൃതമായി.”
[വിശുദ്ധ ഖുര്‍ ആന്‍ വിവരണം -മുഖവുര . അമാനി മൌലവി]നീണ്ട 23

വര്ഷസക്കാലത്തിനിടയില്‍ പല സമയത്തായി ഇറക്കപ്പെട്ടതാണ് കുര്‍ ആനിലെ വെളിപാടുകള്‍ .അതാകട്ടെ കൃത്യമായും ക്രമമായും രേഖപ്പെടുത്തിയിരുന്നുമില്ല. മനപ്പാഠമാക്കി എന്നവകാശപ്പെട്ടിരുന്ന മിക്ക പേരും മരണപ്പെടുകയും ചെയ്തു. ജീവിച്ചിരുന്നവരില്‍ പലരും മറന്നു പോവുകയും ചെയ്തു. ആ നിലയ്ക്കു മേല്‍ പ്രസ്താവിച്ച വിധം അവ സമാഹരിക്കപ്പെടുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്. സൂക്തങ്ങളുടെ അവതരണക്രമത്തിലോ, വിഷയങ്ങളെ അടിസ്ഥാനമാക്കിയോ അല്ല ഗ്രന്ഥം തയ്യാറാക്കിയത്. കിട്ടിയതൊന്നാകെ വാരിക്കൂട്ടി ഒരു മാനദണ്ഡവുമില്ലാതെ തുന്നിച്ചേര്ക്കാ ന്‍ മാത്രമേ സെയ്ദിനു കഴിഞ്ഞുള്ളു. ഉസ്മാന്റെ ഭരണകാലത്താണ് ഈ ഗ്രന്ഥം കൂടുതല്‍ പ്രതികളുണ്ടാക്കി പല ഭാഗത്തേക്കും എത്തിച്ചു കൊടുത്തത്. അതില്‍ പിന്നെയും മാറ്റങ്ങള്‍ വരുത്തിയിരുന്നു. സെയ്ദ് ആദ്യം തയ്യാറാക്കിയ പ്രതിയില്‍ നിന്നും വ്യത്യാസമുള്ളതിനാല്‍ സെയ്ദിന്റെ ആദ്യ പ്രതി ഉസ്മാന്‍ കത്തിച്ചു കളയുകയാണത്രേ ചെയ്തത്.


 നഷ്ടപ്പെട്ട അധ്യായങ്ങള്‍

ഇബ്നു ഷഹാബില്‍ നിന്നുള്ള ഒരു ഹദീസില്‍ , പ്രവാചകന്‍ ചൊല്ലിക്കേള്പ്പി ക്കാറുള്ള പല വാക്യങ്ങളും ഉസ്മാന്‍ പകര്ത്തി എഴുതിച്ച കുര്‍ ആന്‍ കോപ്പിയില്‍ നിന്നും വിട്ടു പോയിട്ടുണ്ടെന്ന കാര്യം സെയ്ദുബ്നു ഥാബിത്ത് തന്നെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുര്‍ ആനില്‍ നിന്നും നിരവധി അധ്യായങ്ങള്‍ തന്നെ നഷ്ടപ്പെട്ടു പോയതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. “അബൂ അസ് വദില്നിപന്നു നിവേദനം: അദ്ദേഹം പറയുന്നു. ഒരിക്കല്‍ അബൂമൂസല്‍ അസ് അരിയെ ബസറയിലെ കുര്‍ ആന്‍ പാരായണവിദഗ്ധരുടെ അടുക്കലേക്ക് അയക്കുകയുണ്ടായി. അദ്ദേഹം അവിടെ ചെന്നപ്പോള്‍ കുര്‍ ആന്‍ പഠിച്ച മൂന്നു പേര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ബസറാ നിവാസികളില്‍ വെച്ച് ശ്രേഷ്ഠന്മാരും കുര്‍ ആന്‍ പാരായണം ചെയ്യുന്നതില്‍ വിദഗ്ധരുമാണ്. അതു കൊണ്ട് നിങ്ങള്‍ അതു പാരായണം ചെയ്തുകൊള്ളുക. കാലപ്പഴക്കം കൊണ്ടു മുന്‍ കഴിഞ്ഞ ജനതയുടെ ഹൃദയങ്ങള്‍ കഠിനമായതു പോലെ നിങ്ങളുടെ ഹൃദയങ്ങള്‍ കഠിനമാകാതിരിക്കട്ടെ. ഞങ്ങള്‍ ഒരു കുര്ആടന്‍ അധ്യായം പാരായണം ചെയ്യാറുണ്ടായിരുന്നു. ദൈര്ഘ്യങത്തിലും ഗൌരവത്തിലും അതു ബറാഅത്ത് എന്ന അധ്യായത്തെപ്പോലെയാണെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. ആ അധ്യായത്തെ സംബന്ധിച്ച് എനിക്കു മറവി സംഭവിച്ചിരിക്കുന്നു. പക്ഷെ അതില്‍ നിന്നും لو كان لابن آدم واديان من مال لابتغى واديا ثالثا ولا يملأ جوف ابن آدم إلاّّ التراب (മനുഷ്യനു സമ്പത്തിന്റെ രണ്ടു താഴ്വരയുണ്ടെങ്കില്‍ മൂന്നാമതൊരു താഴ്വര അവന്‍ ആഗ്രഹിക്കുന്നതാണ്. മനുഷ്യര്‍ മരിച്ചു മണ്ണിനോടു ചേരുന്നതു വരെ ഈ ആഗ്രഹം അവനില്‍ നില നില്ക്കും .)എന്നു ഞാന്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നു. അപ്രകാരം തന്നെ ഞങ്ങള്‍ മുസബ്ബഹാത്തില്‍ പെട്ട അധ്യായത്തോടു സാദൃശ്യപ്പെടുത്താറുള്ള മറ്റൊരധ്യായവും പാരായണം ചെയ്യാറുണ്ടായിരുന്നു. അതിനെ സംബന്ധിച്ചും എനിക്കു മറവി സംഭവിച്ചു പോയി. പക്ഷേ يا أيّها الّذين آمنوا لم تقولون ما لا تفعلون ، فتكتب شهادة في أعناقكم فتسألون عنها يوم القيامة (ഹേ സത്യവിശ്വാസികളേ ! നിങ്ങള്‍ പ്രവര്ത്തിقക്കാത്തത് എന്തിനാണു നിങ്ങള്‍ പറയുന്നത്? അതു കാരണം നിങ്ങളുടെ പിരടികളില്‍ സാക്ഷ്യം രേഖപ്പെടുത്തുകയും അനന്തരം അതിനെ കുറിച്ച് പുനരുത്ഥാനദിവസം നിങ്ങളോടു ചോദ്യം ചെയ്യപ്പെടുന്നതുമാണ്. എന്നു ഞാന്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നു. [സ്വഹീഹു മുസ്ലിം]

ഈ പറഞ്ഞ അധ്യായങ്ങളൊന്നും ഇന്നത്തെ കുര്‍ ആനില്‍ കാണപ്പെടുന്നില്ല. അബൂ മൂസയില്നിെന്നുള്ള മറ്റൊരു ഹദീസില്‍ 129 വാക്യങ്ങളുള്ള തൌബ എന്ന അധ്യായത്തോടു സാമ്യമുള്ള മറ്റൊരധ്യായം പൂര്ണ്ണ മായും വിസ്മരിക്കപ്പെട്ടതായി പറയുന്നു. 73 വാക്യങ്ങളുള്ള അല്‍ അഹ്സാബ് എന്ന അധ്യായം 286 വാക്യങ്ങളുള്ള അല്‍ ബകറയോളം വലുതായിരുന്നു എന്നാണു മറ്റൊരു ഹദീസിലുള്ളത്. ഇമാം മാലിക് പറയുന്നു- ബറാ അത്ത് സൂറത്തിന് അല്‍ ബകറയുടെ വലിപ്പമുണ്ടായിരുന്നു ആദ്യത്തില്‍ . പിന്നെ കുറേ പോയി. ആദ്യത്തില്നിണനു പോയ സൂക്തങ്ങളോടൊപ്പം ബിസ്മിയും പോയി. അതാണതില്‍ ബിസ്മി ഇല്ലാതാകാന്‍ കാരണം. ഉസ്മാനീ മുസ്ഹഫ് എന്നറിയപ്പെടുന്ന ഇന്നത്തെ കുര്ആനിനു പുറമെ മറ്റു പല പ്രമുഖ സഹാബികളും ക്രോഡീകരിച്ച നിരവധി കുര്ആ ന്‍ കോപ്പികള്‍ ആദ്യ കാലത്തു നിലവിലുണ്ടായിരുന്നതായും അവ തമ്മില്‍ അധ്യായങ്ങളുടെ എണ്ണത്തിലും ക്രമത്തിലുമൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പ്രാമാണിക മതഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു…… ഉസ്മാന്‍ കുര്‍ ആനില്‍ നിന്നും വിട്ടു കളഞ്ഞ രണ്ടു കുര്‍ ആന്‍ അധ്യായങ്ങള്‍ ഇതാ:- [അലി ക്രോഡീകരിച്ച കുര്‍ ആനിലും ഉബയ്യിന്റെ മുസ് ഹഫിലും ഉള്ളത്.]

 سورة الخلع اللّهم إنّا نستعينك ونستغفرك ، ونثني عليك ولا نكفرك ، ونخلع ونترك من يفجرك (തമ്പുരാനേ ഞങ്ങളിതാ നിന്നോടു മാപ്പും ദയയും ചോദിക്കുന്നു. നിന്നെ വാഴ്ത്തുകയും ചെയ്യുന്നു. നിന്നെ നിഷേധിക്കയില്ല ഞങ്ങള്‍ . നിന്നെ ധിക്കരിച്ചവരില്‍ നിന്നും ഒഴിഞ്ഞു മാറുന്നു.) سورة الحفد اللّهم إيّاك نعبد ولك نصلّي ونسجد، وإليك نسعى ونحفد ، نرجو رحمتك ونخشى عذابك ، إنّ عذابك بالكفّار ملحق (തമ്പുരാനേ ഞങ്ങളിതാ നിന്നെ ആരാധിക്കുന്നു. നിനക്കു നിസ്കരിക്കുന്നു. സുജൂദ് ചെയ്യുന്നു. നിന്നിലേക്ക് ഓടി വരുകയും നിന്നെ അവലംബിക്കുകയും ചെയ്യുന്നു. നിന്റെ കാരുണ്യം ഞങ്ങള്‍ കാംക്ഷിക്കുന്നു. ശിക്ഷ ഞങ്ങള്‍ ഭയപ്പെടുന്നു. നിഷേധികള്ക്കു നിന്റെ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.)

കുര്‍ ആനില്‍ നിന്നും ആടു തിന്ന കാരണം നഷ്ടപ്പെട്ട മറ്റൊരു സുപ്രധാന വെളിപാടാണിത്:— ശെയ്ഖും ശെയ്ഖതും വ്യഭിചരിച്ചാല്‍ അവരെ ഇരുവരെയും കല്ലെറിഞ്ഞു കൊല്ലണം ! വ്യഭിചാരികളെ എന്തു ചെയ്യണം????

ഉമര്‍ പറഞ്ഞു: “അല്ലാഹു മുഹമ്മദ് നബിയെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക് അല്ലാഹു കുര്‍ ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് അവിടുത്തേക്ക് അല്ലാഹു അയച്ച കുര്‍ ആനില്‍ ഉണ്ടായിരുന്നു.” [ബുഖാരി-2169]

ആയിശ പറയുന്നു : “ കല്ലെറിയലിനെ സംബന്ധിച്ചും മുല കുടിയെ സംബന്ധിച്ചുമുള്ള കുര്‍ ആന്‍ വാക്യങ്ങള്‍ എന്റെ കിടക്കയ്ക്കടിയിലാണു സൂക്ഷിച്ചിരുന്നത്. പ്രവാചകന്‍ മരിച്ചു. ഞങ്ങളെല്ലാം ആ ദുഖത്തിലായിരുന്ന സന്ദര്ഭംത്തില്‍ ആ വാക്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ ആടുകള്‍ തിന്നു പോയി.” [ഇബ്നു മാജ ] 

കുര്‍ ആനിനെ സംബന്ധിച്ചുള്ള വിജ്ഞാനം [ഉലൂമുല്‍ കുര്‍ ആന്‍ ] എന്ന വിഭാഗത്തിലെ ഏറ്റവും പ്രാമാണികവും ആധികാരികവുമായ കൃതിയാണ് ഇമാം സുയൂതി യുടെ ‘ഇത്ഖാന്‍ ’ . കുര്‍ ആന്‍ ക്രോഡീകരിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ ആ ഗ്രന്ഥത്തിലുണ്ട്. മുസ്ലിം പണ്ഡിതലോകം പൊതുവില്‍ മറച്ചു വെക്കുന്നതും സാധാരണ വിശ്വാസികള്ക്ക് അറിവില്ലാത്തതുമായ ചില കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാം. “കുര്‍ ആന്‍ ആദ്യം ക്രോഡീകരിച്ചത് സിദ്ദീഖാണ്. അതെഴുതിയത് സെയ്ദും. ജനങ്ങള്‍ കുര്‍ ആനുമായി സെയ്ദിനെ സമീപിക്കാന്‍ തുടങ്ങി. പക്ഷെ നീതിമാന്മാരായ രണ്ടു സാക്ഷികളില്ലാത്തതൊന്നും അവര്‍ സ്വീകരിച്ചില്ല. തൌബ സൂറത്തിന്റെ അവസാന ഭാഗം അബൂഖുസൈമയുടെ പക്കല്‍ മാത്രമാണുണ്ടായിരുന്നത്. സെയ്ദ് അരുളി: അതു സ്വീകരിക്കാം ; എഴുതിക്കൊള്വി്ന്‍ കാരണം അബൂഖുസൈമയുടെ സാക്ഷ്യത്തെ നബിതിരുമേനി രണ്ടാളുടെ സാ‍ക്ഷ്യത്തിനു തുല്യമായി ഗണിച്ചിരുന്നു. അങ്ങിനെ അതു വാങ്ങി രേഖപ്പെടുത്തുകയുണ്ടായി. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്ന വാക്യം ഉമര്‍ ഖത്താബ് കൊണ്ടു വന്നു. പക്ഷെ ഈ സൂക്തം സ്വീകരിക്കപ്പെട്ടില്ല. ഉമര്‍ ഒറ്റക്കായതുകൊണ്ട് സെയ്ദ് അതു രേഖപ്പെടുത്തുകയുണ്ടായില്ല. ” (ഇത്ഖാന്‍ )ദറ്രുബ്നു ഹബീഷ് പറയുന്നു : “എന്നോട് ഉബയ്യുബ്നു ക അബ് ചോദിച്ചു ‘എത്ര സൂക്തമുണ്ട് അഹ്സാബ് സൂറത്തില്‍? ഞാന്‍ പറഞ്ഞു എഴുപത്തിരണ്ട്, അല്ലെങ്കില്‍ എഴുപത്തിമൂന്ന്. അദ്ദേഹം പറഞ്ഞു ഇത് അല്ബരകറയുടെ വലുപ്പം ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ എറിഞ്ഞു കൊല്ലാനുള്ള വിധി ഓതാറുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു അതെന്തു വിധിയാണ്? അദ്ദേഹമരുളി: വൃദ്ധനും വൃദ്ധയും വ്യഭിചരിച്ചാല്‍ രണ്ടിനെയും മാതൃകാപരമാശിക്ഷ നല്കിയ നിശ്ശേഷം എറിഞ്ഞു കൊല്ലുവിന്‍ എന്ന ആയത്താണത്. ഇത് ആ സൂറത്തില്‍ ഉണ്ടായിരുന്നു. (ഇത്ഖാന്‍ ) എറിഞ്ഞു കൊല്ലലിന്റെ ആയത്ത് കുര്‍ ആനില്‍ നിന്നും അപ്രത്യക്ഷമായതിന്റെ കാരണം ദുരൂഹമാണ്. ഇത്ഖാന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അഭിപ്രായം കാണുക. “സെയ്ദുബ്നു ഉമര്‍ പറയുന്നു. ഉമര്‍ ഒരു ഖുതുബയില്‍ പറഞ്ഞു. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്ന നിയമത്തില്‍ നിങ്ങള്‍ സംശയിക്കരുത്. സത്യമാണത്. ഞാന്‍ അതു മുസ് ഹഫില്‍ ഉള്പ്പൊടുത്താന്‍ ഉദ്ദേശിച്ചു. എന്നിട്ട് ഉബയ്യിനോടു ചോദിച്ചപ്പോള്‍ ഉബയ്യ് എന്നോട് ചോദിച്ചു : ‘ഞാന്‍ ആ ആയത്ത നബിക്ക് ഓതിക്കേള്പ്പി ക്കുമ്പോള്‍ താങ്കള്‍ കയറി വന്നത് ഓര്മ്മ്യുണ്ടോ? താങ്കള്‍ എന്റെ നെഞ്ചില്‍ കൈ കൊണ്ടു തട്ടിക്കൊണ്ടു പറഞ്ഞില്ലേ” തിരുമേനിക്കു താങ്കളീ കല്ലേറിന്റെ ആയത്ത് ഓതിക്കേള്പ്പി ക്കുന്നുവോ- ജനങ്ങള്‍ കഴുതകളെപ്പോലെ ഇണ ചേര്ന്നു കൊണ്ടിരിക്കുമ്പോള്‍ ?” ഇബ്നു ഹജര്‍ പറയുന്നു-ഈ ആയത്ത് ദുര്ബ്ബേലപ്പെടുത്താനുള്ള കാരണമാണിവിടെ പറയുന്നത്, അഭിപ്രായവ്യത്യാസമാണു കാരണം.” (ഇത്ഖാന്‍ ) ഇനി കുര്‍ ആനില്‍ വ്യഭിചാരത്തിനുള്ള ശിക്ഷ എന്താണെന്നു കൂടി ഒന്നു പരിശോധിക്കാം. ٱلزَّانِيَةُ وَٱلزَّانِي فَٱجْلِدُواْ كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ وَلاَ تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്മാبരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ്‌ അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റൊ മതനിയമത്തില്‍ ( അത്‌ നടപ്പാക്കുന്ന വിഷയത്തില്‍ ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത്‌ സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ. (24:2) As for the fornicatress and the fornicator, that is, of those not in wedlock — because those [in wedlock] are stoned according to the Sunna (the al [in al-zāniya, ‘the fornicatress’, and al-zānī, ‘the fornicator’] according to some mentioned [opinions] is a relative [particle]; the clause [al-zāniyatu wa’l-zānī] is a subject, and because of its similarity to a conditional, the fā’ has been inserted into the predicate, which is [the following, fa’jlidū]): strike each of them a hundred lashes, [a hundred] strikes (one says jaladahu to mean daraba jildahu, ‘he struck him on the skin’). According to the Sunna, in addition to this [punishment] there is also banishment for a whole year. The slave, however, receives half of the mentioned [punishment]. And do not let any pity for them overcome you in God’s religion, that is to say, in [the fulfilment of] His rulings, by disregarding any part of their prescribed punishment, if you believe in God and the Last Day, namely, the Day of Resurrection: in this [statement] there is an incitement to [abide by] what was [mentioned] before the conditional [above] and it also constitutes the response to the latter, or [at least is] an indication of the response to it. And let their punishment, the flogging, be witnessed by a group of the believers — some say [that this should be a group of] three; some say four, as in the number of witnesses testifying to an act of fornication.[ജലാലൈന്‍ ] (The adulterer and the adulteress) who are unmarried and have not been married before, (scourge ye each one of them (with) a hundred stripes) flog each one of them a hundred times. (And let not pity for the twain) for applying the legal punishment (withhold you from obedience to Allah) withhold you from executing Allah’s legal ruling on them, (if ye believe in Allah and the Last Day) in resurrection after death. (And let a party of believers) one man, two or more so that the punishment is preserved (witness their punishment) witness the execution of the punishment.[ഇബ്നു അബ്ബാസ്] 

وَٱللاَّتِي يَأْتِينَ ٱلْفَٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُواْ عَلَيْهِنَّ أَرْبَعةً مِّنْكُمْ فَإِن شَهِدُواْ فَأَمْسِكُوهُنَّ فِي ٱلْبُيُوتِ حَتَّىٰ يَتَوَفَّاهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلاً

നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്‌ നീചവൃത്തിയില്‍ ഏര്പെلടുന്നവരാരോ അവര്ക്കെ തിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങള്‍ കൊണ്ട്‌ വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്ക്കൊ രു മാര്ഗംു ഉണ്ടാക്കുകയോ ചെയ്യുന്നത്‌ വരെ.(4:15) 

As for those of your women who commit lewdness, adultery, call four, Muslim men, of you to witness against them; and if they witness, against them such [lewdness], then detain them in their houses, and prevent them from mixing with people, until, the angels of, death take them or, until, God appoints for them a way, out of it. This was stipulated for them at the very beginning of Islam, but then a way out was appointed for them through [the stipulation] that the virgin should receive a hundred lashes and be banished for a year, and the married woman be stoned. The prescribed punishment was explained thus in the hadīth, ‘Come listen to me! Come listen to me! God has now made a way out for them’, as reported by Muslim.[ജലാലൈന്‍ ] (As for those of your women) your free, married women (who are guilty of lewdness) i.e. of fornication, (call to witness) that they were caught red-handed in the act (four of you against them) four of your free men. (And if they testify) to the Truth of the allegation (then confine them to the houses) keep them in prison (until death take them) until they die in prison (or (until) Allah appoint for them a way) out by means of stoning. Imprisoning a free, married woman who commits fornication until she dies in prison was later abrogated by stoning.[ഇബ്നു അബ്ബാസ് ] 

وَٱللَّذَانِ يَأْتِيَانِهَا مِنكُمْ فَآذُوهُمَا فَإِن تَابَا وَأَصْلَحَا فَأَعْرِضُواْ عَنْهُمَآ إِنَّ ٱللَّهَ كَانَ تَوَّاباً رَّحِيماً നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്ക്കുمകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (4:16)

 And when two of you (read wa’lladhāni or wa’lladhānni) men, commit it, that is, a lewd act, adultery or homosexual intercourse, punish them both, with insults and beatings with sandals; but if they repent, of this [lewd act], and make amends, through [good] action, then leave them be, and do not harm them. God ever turns [relenting], to those who repent, and is Merciful, to them. This [verse] is abrogated by the prescribed punishment if adultery is meant [by the lewd act], and similarly if homosexual intercourse is meant, according to al-Shāfi‘ī; but according to him, the person who is the object of the [penetrative] act is not stoned, even if he be married; rather, he is flogged and banished. Judging by the dual person pronoun, it seems more obvious that homosexual fornication is meant [by this verse], even though the former [sc. al-Shāfi‘ī] was of the opinion that it referred to an adulterer and an adulteress; but this [opinion of his] may be countered by the fact that [the reference to] the two [men] becomes clear on account of the particle min being attached to a masculine pronoun [minkum, ‘of you’], and by the fact that they suffer the same punishment, [both effect the action of] repentance and [are both granted] that they be left alone [thereafter], [all of] which applies specifically to men, given that for women detention is stipulated, as was stated before. [ജലാലൈന്‍ ] (And as for the two of you) of your free people, i.e. any unmarried man or woman (who are guilty thereof) who are guilty of adultery, (punish them both) by maligning and upbraiding them. (And if they repent) after this (and improve) in relation to that which is between them and Allah, (then let them be) refrain from maligning and upbraiding them. (Lo! Allah is Relenting) He overlooks sins, (Merciful). Maligning and upbraiding the unmarried person who commits adultery was later abrogated and replaced by one hundred lashes for both parties.[ഇബ്നു അബ്ബാസ്]

ഇനി നമ്മുടെ മുഫസ്സിറുകള്‍ പറയുന്നതു കൂടി കാണുക: “ഒരു സ്ത്രീ വ്യഭിചരിച്ചെന്നു മതിയായ തെളിവു മൂലം സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ അവളുടെ മരണം വരെയോ മറ്റൊരു മാര്ഗ്ഗംമ അല്ലാഹു ചൂണ്ടിക്കാട്ടും വരെയോ അവരെ വീട്ടില്‍ തന്നെ തടഞ്ഞു വെക്കണമെന്നായിരുന്നു ഇസ്ലാമിലെ ആദ്യവിധി. പിന്നീട് സൂറത്തുന്നൂര്‍ അവതരിച്ചപ്പോള്‍ നബി പറഞ്ഞു: (എന്നില്‍ നിന്നു നിങ്ങള്‍ ഗ്രഹിച്ചുകൊള്ളുക. അല്ലാഹു അവര്ക്കൊ രു മാര്ഗ്ഗംr നിശ്ചയിച്ചു തന്നിരിക്കുന്നു. ) തുടര്ന്ന് , അവിവാഹിതര്‍ വ്യഭിചരിച്ചാല്‍ നൂറു വീതം അടി ശിക്ഷയും ഒരു കൊല്ലം നാടു കടത്തലും ആണെന്നും വിവാഹവും സംയോഗവും നടത്തിയവര്‍ വ്യഭിചരിച്ചാല്‍ നൂറു വീതം അടിയും എറിഞ്ഞുകൊല്ലലുമാണെന്നും നബി വിശദീകരിക്കുകയുണ്ടായി. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ എറിഞ്ഞു കൊല്ലല്‍ ശിക്ഷക്കര്ഹടരായവരുടെ മേല്‍ ആദ്യം അടി ശിക്ഷ നടത്തണമെന്നാണ് ഇമാം അഹമദ് പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം ഇമാമുകളുടെയും പക്ഷം ,എറിഞ്ഞു കൊല്ലേണ്ടുന്നവരുടെ മേല്‍ അടി ശിക്ഷ നടത്തേണ്ടതില്ല എന്നാണ്. അവരുടെ തെളിവ് ഗാമദ് ഗോത്രക്കാരിയായ ഒരു സ്ത്രീ, മാഇസ്, രണ്ടു ജൂതന്മാര്‍ എന്നിവരെ നബി എറിഞ്ഞു കൊന്നപ്പോള്‍ അതിന്റെ മുമ്പ് അടി ശിക്ഷ നടത്തിയിരുന്നില്ല എന്നതാകുന്നു. അതിനാല്‍ എറിഞ്ഞു കൊല്ലുന്നതിനു മുമ്പ് അടിക്കണമെന്ന വിധി മന്സൂലഖ് ആയെന്നാണ് അവരുടെ അഭിപ്രായം. പുരുഷന്‍ വ്യഭിചരിച്ചാല്‍ അവരെ ശകാരിച്ചും ആക്ഷേപിച്ചും ചെരിപ്പുകൊണ്ടടിച്ചും വിഷമിപ്പിക്കണം എന്നായിരുന്നു ആദ്യവിധി. ഇതും സൂറത്തുന്നൂറിലെ വിധി കൊണ്ടു ദുര്ബ്ബനലപ്പെട്ടു. (ഇബ്നു കസീര്‍ ) .പശ്ചാത്തപിച്ചു മടങ്ങിയാല്‍ അവരെ വിട്ടേക്കണം…”(ഖുര്‍ ആന്‍ വ്യാഖ്യാനം- കെ വി മുഹമ്മദ് മുസ്ലിയാര്‍) ഇവിടെ വ്യഭിചാരിണിക്ക് ജീവപര്യന്തം വീട്ടു തടവാണ് ആദ്യം ശിക്ഷ വിധിച്ചത്. പിന്നീട് അതു ശരിയല്ല എന്നു തോന്നി അതു റദ്ദാക്കി പ്രഹര ശിക്ഷക്കു നിര്ദ്ദേ ശം നല്കിോ. തുടര്‍ന്ന് അതും ശരിയായില്ല എന്നു തോന്നി അതും റദ്ദാക്കി എറിഞ്ഞു കൊല്ലല്‍ ശിക്ഷ നടപ്പാക്കി. പക്ഷെ റദ്ദ് ചെയ്യപ്പെട്ട ശിക്ഷാവിധികള്‍ കുര്‍ ആനില്‍ അവശേഷിക്കുകയും അന്തിമ വിധിയായി വന്ന വചനം ആടു തിന്നതിനാല്‍ കുര്‍ ആനില്‍ നിന്നും കൊഴിഞ്ഞു പോവുകയും ചെയ്തു .!! അതീവ ഗൌരവമുള്ള ഒരു സാമൂഹ്യ മനുഷ്യാവകാശ പ്രശ്നത്തെ എത്ര ലാഘവത്തോടെയാണ് ഒരു “ദൈവ”വും ദൂതനും കൈകാര്യം ചെയ്തതെന്നു നോക്കൂ!!!!!!!! അവശിഷ്ട കുര്‍ ആന്‍ അള്ളാഹു സംരക്ഷിച്ചുവോ ?????

 കുര്‍ ആന്‍ അല്ലാഹു സംരക്ഷിച്ചു എന്നും ലോകത്തെല്ലായിടത്തും ഒരേയൊരു കുര്‍ ആന്‍ മാത്രമേയുള്ളു എന്നും വള്ളി പുള്ളി കുത്തു കോമാ പോലും വ്യത്യാസമില്ല എന്നുമൊക്കെയാണു നമ്മുടെ മുസ്ലിം പണ്ഡിതന്മാര്‍ പ്രചരിപ്പിക്കുന്നത്. അന്ധമായ വിശ്വാസത്തിനപ്പുറം വസ്തുതാപരമായോ ചരിത്രപരമായോ ഈ അവകാശവാദത്തിനു വല്ല നിലനില്‍പ്പുമുണ്ടോ ? ലോകത്തിന്റെ പല ഭാഗത്തും ഇന്നും ഉപയോഗിക്കുന്ന കുര്‍ ആന്‍ വളരെ വ്യത്യസ്തമാണു എന്നതാണു വസ്തുത ! പത്തിലധികം വ്യത്യസ്ത കുര്‍ ആനുകള്‍ ഉണ്ട്. അവ തമ്മില്‍ ആയിരത്തില്‍ പരം പ്രകടമായ വ്യത്യാസങ്ങളും ഉണ്ട്. ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ ബുഖാരി ഹദീസ് സൌദിയിലും ഈജിപ്തിലും ടുണീഷ്യയിലും മൊറോക്കൊയിലും ….എല്ലാം ഒന്നു തന്നെ . എന്നാല്‍ കുര്‍ ആനോ? മൊറോക്കോയില്‍ ഒന്ന്, സൌദിയില്‍ മറ്റൊന്ന്, സുഡാനില്‍ വേറെ, ലിബിയയില്‍ വേറൊന്ന്….! ലിബിയയിലും ടുണീഷ്യയിലും ഖ്വാലൂന്‍ മുസ് ഹഫ് ഉപയോഗിക്കുന്നു. മൊറോക്കോയില്‍ വര്ഷ്ഗ മുസ് ഹഫ് മാത്രമേ അനുവദിക്കുന്നുള്ളു. നമ്മുടെ മുസ് ഹഫ് അവിടെ നിരോധിച്ചിരിക്കുന്നു ! സുഡാനില്‍ ദൂരി എന്നു പേരുള്ള മറ്റൊരു കുര്‍ ആനാണുള്ളത്. മക്കയിലും മറ്റു മിക്ക രാജ്യങ്ങളിലും നമ്മുടെ ഹഫ്സ് മുസ് ഹഫ് ആണു പ്രചാരത്തിലുള്ളത് ! ഖ്വാലൂനും നമ്മുടെ ഹഫ്സും തമ്മില്‍ 364 വ്യത്യാസങ്ങള്‍ കാണപ്പെടുന്നു. മൊത്തം ആയിരത്തിലധികം വ്യത്യാസങ്ങള്‍ എല്ലാ മുസ് ഹഫുകളും തമ്മിലുണ്ട്. ഇവ തമ്മിലുള്ള വ്യത്യാസങ്ങളില്‍ ചിലതു പരിശോധിക്കാം :- 

 ഇവിടെ മുകളില്‍ കൊടുത്തത് നമ്മുടെ മുസ് ഹഫ് [ഹഫ്സ്] മറ്റേത് ലിബിയയില്‍ ഉപയോഗിക്കുന്ന ക്വാലൂന്‍ മുസ് ഹഫിലേത്. ഹദീദ് എന്ന സൂറത്തിലെ ആയത്താണു രണ്ടിലും. ഹുവ എന്ന വാക്കു വിട്ടു പോയതു കാണാം ! 

 അള്ളാഹുവിന്റെ അടിമകളായ മലക്കുകളെ (ഇബാദു റഹ്മാന്‍ ) പെണ്ണുങ്ങളാക്കിക്കളഞ്ഞു എന്നാണു അല്ലാഹുവിന്റെ പരിഭവം. എന്നാല്‍ ഒരു മുസ് ഹഫില്‍ അള്ളാഹുവിന്റെ അടുക്കലെ (ഇന്ദ റഹ്മാന്‍ ) മലക്കുകളെ പെണ്ണുങ്ങളാക്കി എന്നാണുള്ളത്. ഇതില്‍ അള്ളാഹു ലൌഹുല്‍ മഹ്ഫൂളില്‍ നിന്നും ഇറക്കിയത് ഏതാണു ? 

 പണ്ഡിതന്മാര്ക്കു (ആലിമീന്‍) മാത്രം ദൃഷ്ടാന്തം ? അതോ മാലോകര്ക്കാ്കെയോ (ആലമീന്‍) ? 

 നബിമാര്‍ യുദ്ധത്തിലേര്പ്പെ ട്ടു(കാതല) എന്നതും നബിമാര്‍ കൊല്ലപ്പെട്ടു (കുതില) എന്നു പറയുന്നതും ഒരു പോലെയാണോ? അള്ളാഹു ഉദ്ദേശിച്ചത് ഏതായിരുന്നു എന്ന് അറിയാന്‍ എവിടെ പോകണം ? 

 നോമ്പുപേക്ഷിക്കുന്നവര്‍ പ്രായശ്ചിത്തമായി ഒരു ദരിദ്രനെ (മിസ്കീന്) തീറ്റണോ? കുറെ ദരിദ്രരെ (മസാകീന് ) തീറ്റണോ ? ഫിഖ് ഹു സംബന്ധമായി പോലും ഭിന്നത !! ഇതൊന്നും കേവലം പാരായണത്തിന്റെ ഈണത്തിലും താളത്തിലുമുള്ള വ്യതിയാനങ്ങള് മാത്രമല്ല. വാക്കും വാക്യവും അക്ഷരവും ചിഹ്ന്നവുമൊക്കെ മാറിയതു മൂലമുണ്ടായ വ്യത്യാസങ്ങളാണു. ആശയവും അര്ത്ഥവും വരെ മാറി മറിഞ്ഞിട്ടുണ്ട്. സ്വര ചിഹ്ന്നങ്ങളില്ലാത്ത ലിപിയില് എഴുതിയ കോപ്പികള് ലോകത്തിന്റെ പല ഭാഗത്തേക്കും എത്തിക്കുകയും അവയില് കുത്തും പുള്ളിയും അക്ഷരങ്ങളും മറ്റും മാഞ്ഞും മാറിയും ഓത്തും പാരായണവും വ്യത്യാസപ്പെടുകയുമാണുണ്ടായത് എന്നു വ്യക്തം ! ക്രോഡീകരണത്തില് തന്നെ അതിഗുരുതരമായ പിഴവുകള് സമ്ഭവിച്ചു എന്നു നാം കണ്ടു. ഏകീകരിച്ച ശേഷമുള്ള അവശിഷ്ട വെളിപാടുകളിലും അനേകം വ്യത്യാസങ്ങള് വന്നു ചേര്ന്നു എന്നും വ്യക്തമായി. പിന്നെ എന്തു തരം ദൈവീക സംരക്ഷണമാണു ഈ ഗ്രന്ഥത്തിനു ലഭിച്ചത് ? വളരെ വിചിത്രവും ബാലിശവുമായ മറുപടികളാണു ഇന്നത്തെ മതസംരക്ഷകരായ പണ്ഡിതന്മാരില് നിന്നും ലഭിക്കുന്നത്:- ഇന്നത്തെ കുര് ആനില് എന്തൊക്കെയുണ്ടോ അതു മാത്രം അള്ളാഹു സംരക്ഷിച്ചു എന്നും പല കാരണങ്ങളാല് കുര് ആനില് ഉള്പ്പെടാതെ പോയ ആയത്തുകളും സൂറത്തുകളുമൊക്കെ അള്ളാഹു തന്നെ ദുര്ബലപ്പെടുത്തി എന്നും കരുതിയാല് മതി എന്നതാണു ഒരു വിഭാഗം പണ്ഡിതരുടെ മതം ! എന്നാല് വ്യഭിചാരക്കുറ്റത്തിനു എറിഞ്ഞു കൊല്ലലും മുല കുടിക്ക് മാതൃത്വ ബന്ധവുമൊക്കെ നിശ്ചയിക്കുന്ന കുര് ആന് വെളിപാടുകള് ആടു തിന്നു നഷ്ടപ്പെട്ടെങ്കിലും പ്രസ്തുത ആശയവും കര്മ്മശാസ്ത്ര നിയമവും പ്രാബല്യത്തിലുണ്ട് എന്നും ഇക്കൂട്ടര് തന്നെ പറയുന്നു. അതിനു പറയുന്ന ന്യായം വിചിത്രമാണു. അള്ളാഹു ചില ആയത്തുകളുടെ പദങ്ങള് മാത്രം ദുര്ബ്ബലപ്പെത്തുകയും ആശയം സംരക്ഷിക്കുകയും ചെയ്തുവത്രെ ! മറ്റു ചില ആയത്തുകളാകട്ടെ പദങ്ങള് സംരക്ഷിക്കുകയും ആശയങ്ങള് ദുര്ബ്ബലപ്പെടുത്തുകയും ചെയ്തു എന്നും ഇവര് പറയുന്നു. കുര് ആനിലെ ക്യാന്സല് ചെയ്യപ്പെട്ട (മന്സൂഖ്) നൂറുകണക്കിന് ആയത്തുകള് ഇപ്രകാരം ആശയം റദ്ദാക്കി വാക്യം സംരക്ഷിക്കപ്പെട്ട വിഭാഗത്തിലുള്പ്പെടും എന്ന് ! എന്നാല് നബി ജീവിച്ചിരിക്കെ കുര് ആന് ഗ്രന്ഥരൂപത്തില് ക്രോഡീകരിക്കാതിരിക്കാനുള്ല കാരണമായി പറയുന്നത് ഇങ്ങനെയാണു :-

“ഇമാം ആഖൂലി ,തന്റെ ഫവാഇദില്‍ പറയുന്നു: സുഫ് യാനുബ്നു ഉയൈന സെയ്ദുബ്ന്‍ ഥാബിതില്നിഫന്നു റിപ്പോര്ട്റ ചെയ്യുന്നു: “നബിതിരുമേനി വഫാതാകുമ്പോള്‍ കുര്‍ ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചിരുന്നില്ല. … ഇതിനു കാരണം , കുര്‍ ആനില്‍ വല്ല സൂക്തത്തിന്റെയും പാരായണം അല്ലെങ്കില്‍ വിധി ദുര്ബ്ബതലപ്പെടുത്തിയേക്കാന്‍ സാധ്യതയുണ്ടായിരുന്നു തിരുമേനിയുടെ കാലത്ത്. തന്മൂലമാണു തിരുമേനി അതു രണ്ടു ചട്ടക്കുള്ളില്‍ ക്രോഡീകരിച്ചു വെക്കാതിരുന്നത്. ..” [ഖുര്‍ ആനിന്റെ അറിയപ്പെടാത്ത ഏടുകള്‍ -പേ.19- കെ വി എം പന്താവൂര്‍ ] 

ഇപ്പറഞ്ഞതിന്റെ അര്ത്ഥം മന്സൂഖായ കുറാന് വചനങ്ങള് കുര് ആനില് ഉള്പ്പെടുത്താന് നബി തന്നെ ആഗ്രഹിച്ചിരുന്നില്ല എന്നല്ലേ? അപ്പോള് അള്ളാഹു സംരക്ഷിച്ച കുര് ആനില് അള്ളാഹുവും പ്രവാചകനും ആഗ്രഹിക്കാത്ത നിരവധി വചനങ്ങള് കടന്നു കൂടുകയും അവര് ആഗ്രഹിച്ച പലതും ഒഴിവാക്കപ്പെടുകയും ചെയ്തു എന്നല്ലേ വ്യക്തമാകുന്നത് ? കുര് ആന് സംരക്ഷിക്കും എന്നു പറഞ്ഞാല് വചനങ്ങളും അധ്യായങ്ങളും നിലനിര്ത്തും എന്നല്ല ഉദ്ദേശ്യം ആകെ മൊത്തം കുര് ആന്റെ ഒരു ദിക്ര് തത്വസംഹിത നിലനിര്ത്തും എന്നു മാത്രമേ അര്ത്ഥമുള്ളു എന്നാണു മറ്റൊരു അഴകൊഴമ്പന് വാദം ! കുര് ആന് എന്നാല് ഇന്നു കാണുന്ന മുസ് ഹഫോ കിതാബുകളോ അല്ല എന്നും അത് ഒരു മറഞ്ഞിരിക്കുന്ന ഇമാമിന്റെ കൈവശം സുരക്ഷിതമായി ഇരിക്കുന്ന ഒരു മഹാവെളിപാടു സംഹിതയാണെന്നുമാണു ചിലരുടെ കണ്ടു പിടുത്തം. ഷിയാ പണ്ഡിതന്മാരാണു ഈ വാദത്തില് നിലകൊള്ളുന്നത്. ഇന്നത്തെ കുര് ആന് വ്യാജമാണെന്നും അപൂര്ണമാണെന്നുമാണു അവരുടെ വിശ്വാസം ! കുര് ആന് ക്രോഡീകരണം സംബന്ധിച്ചും നാസിഖ് മന്സൂഖ് വാദങ്ങളെ കുറിച്ചും നഷ്ടപ്പെട്ടു പോയ കുര് ആന് അധ്യായങ്ങളെ പറ്റിയുമൊക്കെയുള്ള എല്ലാ വിജ്ഞാനശാഖകളെയും തള്ളിക്കളയണമെന്നും കുര് ആന് മാത്രം പ്രമാണമാക്കി കുര് ആന് കൊണ്ടു മാത്രം കുര് ആന് വ്യാഖ്യാനിക്കപ്പെടണമെന്നുമാണു ഹദീസ് നിഷേധികളും അഹ്ലുല് കുര് ആന് കാരുമായ ഒരു ന്യൂനപക്ഷത്തിന്റെ നിലപാട്. വൈരുദ്ധ്യങ്ങളില് നിന്നും വിഡ്ഢിത്തങ്ങളില് നിന്നും കുര് ആനെ മാത്രമായി രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു സൂത്രപ്പണിയാണീ കണ്ടു പിടുത്തം ! ചുരുക്കിപ്പറഞ്ഞാല്ഇസ്ലാമിക വിശ്വാസത്തിന്റെ തന്നെ അടിത്തറയായ “അള്ളാഹുവിന്റെ വേദസംരക്ഷണം“ ഒരു വെറുമൊരു സോപ്പു കുമിള മാത്രമാണു എന്ന് ചിന്ത മരവിച്ചിട്ടില്ലാത്ത സാമാന്യ ബുദ്ധിയുള്ള ആര്ക്കും മനസ്സിലാക്കാം !!

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version