Infidels Blog Islam മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം!
Islam

മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം!

മാതൃകാപരമായ ഉപജീവനമാര്‍ഗ്ഗം!

ഉമര്‍ പറയുന്നു: `ബനൂ നളീര്‍` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള്‍ തിരുമേനിക്ക് യുദ്ധത്തില്‍ കൈവന്നതായിരുന്നു. അവ കരസ്ഥമാക്കാന്‍ വേണ്ടി മുസ്ലിംങ്ങള്‍ക്ക് കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കേണ്ടി വന്നിരുന്നില്ല. എന്നിട്ട് ആ സ്വത്തുക്കളുടെ വരുമാനം തിരുമേനിയുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുകയായിരുന്നു. തന്റെ ഭാര്യമാരില്‍ ഓരോരുത്തര്‍ക്കും ഓരോ കൊല്ലത്തേക്കു ചെലവിനു വേണ്ടത് അതില്‍നിന്ന് തിരുമേനി കോടുക്കും. ബാക്കിയുള്ളത് ആയുധങ്ങളും യുദ്ധത്തിലേക്കുള്ള മൃഗങ്ങളും ഒരുക്കാനുപയോഗിക്കുകയും ചെയ്യും. [1216]ഉമര്‍ പറയുന്നു: തിരുമേനി ബനൂനളീര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ ഒരു കൊല്ലത്തെ ചെലവിലേക്ക് നീക്കി വെക്കുകയും ചെയ്തിരുന്നു. [1837]ഉമര്‍ പറയുന്നു: അല്ലാഹു യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്കു ചെലവിന് ആവശ്യമുള്ളതു നീക്കിവെക്കുകയായിരുന്നു തിരുമേനിയുടെ പതിവ്. ബാക്കിയുള്ളത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കും…..[1280]ഇബ്നു ഉമര്‍ പറയുന്നു: നബി ഒരു പട്ടാളസംഘത്തെ നജ്ദ് ഭാഗത്തേക്ക് അയച്ചു. കൂട്ടത്തില്‍ ഇബ്നു ഉമറും ഉണ്ടായിരുന്നു. ആ യുദ്ധത്തില്‍ അവര്‍ക്ക് കുറെയധികം ഒട്ടകങ്ങള്‍ ഗനീമത്തായി കിട്ടി. ഓരോരുത്തരുടെ ഓഹരിയില്‍ 11ഓ 12ഓ വീതം ഒട്ടകങ്ങള്‍ വന്നു. അതിനു പുറമെ ഓരോ ഒട്ടകം കൂടുതലായും അവര്‍ക്ക് നല്‍കുകയും ചെയ്തു.[1288]അനസ് പറയുന്നു: ഒരിക്കല്‍ ഗനീമത്ത് പങ്കിട്ടുകൊണ്ടിരിക്കുമ്പോള്‍ തിരുമേനി അരുളി: “ഖുറൈശികള്‍ക്കു ഞാന്‍ കൂടുതല്‍ കൊടുക്കുന്നുണ്ട്. അവരെ നമ്മളോട് കൂടുതല്‍ ഇണക്കുവാനാണത്. അവര്‍ കിരാതയുഗത്തില്‍ നിന്ന് ഈ അടുത്ത കാലത്ത് മാത്രം വിട്ടു വന്നവരാണല്ലോ.”[1292]ജാബിര്‍ പറയുന്നു: ജിഅറാന യില്‍ വെച്ച് തിരുമേനി ഗനീമത്ത് പങ്കിട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തിരുമേനിയോട് പറജ്ഞു.“അവിടുന്ന് നീതി പാലിച്ചാലും.” തിരുമേനി അരുളി: “ഞാന്‍ നീതി പാലിച്ചില്ലെങ്കില്‍ നീ വഴി പിഴച്ചവനായിത്തീരുമല്ലോ.”[1289]അനസ് പറയുന്നു: അല്ലാഹു തിരുമേനിക്ക് ഹവാസീന്‍ യുദ്ധത്തില്‍ കൈവരുത്തിക്കൊടുത്ത ധനത്തില്‍ നിന്ന് ചില ഖുറൈശികള്‍ക്ക് 100 ഒട്ടകവും മറ്റും കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അന്‍സാരികളായ ചിലര്‍ പറഞ്ഞു.“ദൈവദൂതന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ .അവിടുന്ന് ഖുറൈശികള്‍ക്കു കൊടുക്കുകയും ഞങ്ങള്‍ക്കു ഒന്നും തരാതെ വിടുകയുമാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അവരുമായി പട വെട്ടിയതിന്റെ രക്തം ഞങ്ങളുടെ വാളുകളില്‍നിന്നും ഇപ്പോഴും ഇറ്റു വീണുകൊണ്ടിരിക്കുകയാണ്.” ഈ വാര്‍ത്ത തിരുമേനിക്കു ലഭിച്ചപ്പോള്‍ അവരുടെയടുത്തേക്ക് തിരുമേനി ആളയച്ച് തോലിന്റെ ഒരു തമ്പില്‍ അവരെ സമ്മേളിപ്പിച്ചു. മറ്റാരെയും വിളിച്ചില്ല.“നിങ്ങള്‍ സംസാരിച്ച ചില കാര്യങ്ങള്‍ ഞാന്‍ കേട്ടു. .അതു ശരിയാണോ”എന്നു തിരുമേനി ചോദിച്ചു.“ഞങ്ങളുടെ കൂട്ടത്തില്‍ സംസാരിക്കാന്‍ കഴിവുള്ളവര്‍ ആരും ഒന്നും പറഞ്ഞിട്ടില്ല.” എന്നു കൂട്ടത്തിലെ ജ്ഞാനികള്‍ പറഞ്ഞു.[1293]ജുബൈര്‍ പറയുന്നു: ഹുനൈന്‍ യുദ്ധം കഴിഞ്ഞ് അനുചരന്മാരോടൊപ്പം മടങ്ങുമ്പോള്‍ ഒരു കൂട്ടം ഗ്രാമീണര്‍ ധനം ആവശ്യപ്പെട്ടുകൊണ്ട് തിരുമേനിയുടെ ചുറ്റും കൂടി. അവസാനം തിരുമേനിയെ ഒരു സമുറത്ത് വൃക്ഷത്തിന്റെ ചുവട്ടിലേക്ക് തിക്കിത്തിക്കി കൊണ്ട്പോയി. അവിടെ വെച്ച് തിരുമേനിയുടെ തട്ടം അവര്‍ പിടിച്ചെടുത്തു. തിരുമേനി അരുളി : “എന്റെ തട്ടം തിരിച്ചു തരുക. ഈ വൃക്ഷങ്ങളുടെ ഇത്രയും എണ്ണം ആടുകള്‍ എന്റെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍ അതു മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്കു പങ്കുവെച്ചു തരുമായിരുന്നു. പിന്നെ നിങ്ങളെന്നെ പിശുക്കന്‍ എന്നോ നുണയന്‍ എന്നോ ഭീരുവെന്നോ വിളിക്കുമായിരുന്നില്ല”.[1294]അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി.”ഉന്നത തത്വങ്ങളുള്‍ക്കൊള്ളുന്ന വാക്യങ്ങളോടുകൂടിയാണു അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലിംങ്ങളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്കു സഹായകമായിത്തീര്‍ന്നിട്ടുമുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്റെ കയ്യില്‍ തന്നു.” “തിരുമേനി പൊയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍നിന്നും ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” [1241]

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version