മതം ഉപേക്ഷിക്കാൻ പറയുന്നവർ പകരം മറ്റൊന്നും പറയുന്നില്ല എന്നതാണു ചിലരുടെ യമണ്ടൻ ആവലാതി. പലതവണ മറുപടി പറഞ്ഞിട്ടുണ്ട്.
ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ഇന്ത്യൻ ഭരണഘടനയും നിയമ വ്യവസ്ഥയും അനുസരിച്ചു ജീവിക്കാവുന്നതേയുള്ളു. മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. സ്വന്തമായി വല്ല പ്രശ്നവും അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ സ്വന്തം യുക്തിയുപയോഗിച്ച് പ്രശ്നനിർദ്ധാരണം ചെയ്യുകയും ആവാം. ഞങ്ങളൊക്കെ മതം ഉപേക്ഷിച്ചിട്ടും നല്ല മനുഷ്യരായി തന്നെ ഇവിടെ ജീവിക്കുന്നുണ്ട്. ഒരു കുഴപ്പവും ഇല്ല.
ഓരോരുത്തരം അവരവർക്കു തോന്നും പോലെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയാൽ അത് അവർക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും. അതു തിരിച്ചറിയാനുള്ളതാണല്ലോ മനുഷ്യൻ്റെ വിവേകം.
നമ്മൾ ഒരു വാഹനം റോഡിൽ ഓടിക്കുമ്പോൾ “തോന്നും പോലെ” അങ്ങു ഓടിച്ചാൽ നമുക്കും മറ്റുള്ളവർക്കും അപകടം പറ്റും. അതു തിരിച്ചറിയാൻ ഒരു കിതാബിൻ്റെയൊന്നും ആവശ്യമില്ല. അതിനാലാണു നമ്മൾ നമ്മൾ തന്നെ ഉണ്ടാക്കിയ ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നത്.
Islam
ഇന്ത്യൻ ഭരണഘടന മതി !
- by EA Jabbar
- July 19, 2019
- 0 Comments
- Less than a minute
- 30 Views
- 6 years ago
