ഖുർആൻ എന്ത്കൊണ്ട് അറബിയിൽ അവതരിച്ചു?

“അപ്രകാരം നിനക്ക്‌ നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയും. അന്ന്‌ ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും.” [Quran 42:7]

“നിനക്ക്‌ നിന്‍റെ ഭാഷയില്‍ ഇതിനെ (ഖുര്‍ആനിനെ) നാം ലളിതമാക്കിത്തന്നിട്ടുള്ളത്‌ അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു.” [Quran 44:58]

“നിങ്ങള്‍ ഗ്രഹിക്കുന്നതിന്‌ വേണ്ടി അത്‌ അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു.” [Quran 12:2]

“യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക്‌ (കാര്യങ്ങള്‍) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയില്‍ (സന്ദേശം നല്‍കിക്കൊണ്ട്‌) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍.” [Quran 14:4]

ലോകാവസാനം വരെയുള്ള എല്ലാ മനുഷ്യർക്കും മാർഗദർശനം ആയി അവതരിച്ച കിതാബിനെ കുറിച്ച് അതിലെ തന്നെ ഇത്തരം ഒരു നിലപാട് എത്ര മാത്രം യുക്തിരഹിതമാണ്. ഖുർആൻ എന്തുകൊണ്ട് അറബിയിൽ അവതരിച്ചു എന്നതല്ല ഇവിടെ കുഴപ്പം. എന്തു കൊണ്ട് അറബിയിൽ അവതരിച്ചു എന്നതിന് ഇത്രയും യുക്തിരഹിതമായ ഒരു ന്യായീകരണം ഖുർആൻ തന്നെ എന്തിന് നടത്തുന്നു എന്നതാണ് പ്രശ്നം. ഇങ്ങനൊരു മുടന്തൻ ന്യായീകരണം ദൈവികമാകാൻ യാതൊരു സാധ്യതയും കാണുന്നില്ല. തന്റെ കാലത്തെ, താൻ ജീവിച്ച സമൂഹത്തെ ആണ് സ്വാഭാവികമായും മുഹമ്മദ്‌ തന്റെ തട്ടിപ്പിന് ഇരയാക്കാൻ പ്രാധാനമായും ഉദേശിച്ചത്‌ എന്നാണ് ഈ ആയത്തുകൾ പറയാതെ പറയുന്നത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടെന്നല്ലാതെ മറ്റൊന്നും ഈ അവസരത്തിൽ പറയാനില്ല.

Leave a Reply

Your email address will not be published. Required fields are marked *