ഉമര്‍ പറയുന്നു: മൂന്നു വിഷയങ്ങളില്‍ അല്ലാഹുവിന്റെ കല്പനകളും എന്റെ അഭിപ്രായങ്ങളും ഒന്നായി വന്നു. ദൈവദൂതരേ മഖാമു ഇബ്രാഹീമിനെ നാം നമസ്കാരസ്ഥലമാക്കി വെച്ചാല്‍ നന്നായിരുന്നു എന്ന് ഒരിക്കല്‍ ഞാന്‍ തിരുമേനിയെ ഉണര്‍ത്തി. അപ്പോഴാണു മഖാമു ഇബ്രാഹീമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കുക എന്ന കല്പനയുണ്ടായത്. ദൈവദൂദരേ സ്വപത്നിമാരോട് ജനദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കാന്‍ കല്‍പ്പിച്ചെങ്കില്‍ നന്നായിരുന്നു, അവരോട് ഇന്നു ദുഷ്ടരും ശിഷ്ടരുമൊക്കെ സംസാരിക്കുന്നുണ്ടല്ലോ , എന്നു ഞാന്‍ പറഞ്ഞപ്പോഴാണു പര്‍ദ്ദയുടെ ആയത്ത് അവതരിച്ചത്. തിരുമേനിയുടെ പത്നിമാര്‍ തിരുമേനിക്കെതിരില്‍ സ്വാഭിമാനം ഉയര്‍ത്തിക്കൊണ്ടു സംഘടിച്ചു. അപ്പോള്‍ തിരുമേനി നിങ്ങളെ വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളെക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിനു പകരം നല്‍കാനിടയുണ്ടെന്നു ഞാനാ പത്നിമാരോടു പറഞ്ഞു. അപ്പോഴാണു ഈ ആയത്ത് 66-5 അവതരിച്ചത്. [ബുഖാരി ,സി എന്‍ പരിഭാഷ, അധ്യായം 8 —255]