പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ?

മക്കയില്‍ ആകാശ ദേവനായും പ്രപഞ്ചദൈവമായുമൊക്കെ പരിചയപ്പെടുത്തിയ അല്ലാഹുവിനെ മദീനയില്‍ തനിക്ക് ആളും അധികാരവും അര്‍ഥവുമൊക്കെ കൈവന്നതോടെ , മുഹമ്മദ് തന്റെ വീട്ടിലെ കാര്യസ്ഥനായി താഴ്ത്തിക്കെട്ടിയ ദയനീയ കാഴ്ച്ചയാണു കുര്‍ ആനില്‍ കാണുന്നത്. പലപ്പോഴു അത് ഒരു പരിചാരകന്റെ നിലയിലേക്കുപോലും തരം താഴുന്നതു കാണാം!

“ഹേ വിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും മുന്‍പില്‍ നിങ്ങള്‍ മുന്‍ കടന്നു പ്രവര്‍ത്തിക്കരുത്…..”[49:1]
“ഹേ വിശ്വാസികളേ, പ്രവാചകന്റെ ശബ്ദത്തെക്കാള്‍ നിങ്ങളുടെ ശബ്ദം ഉയരാന്‍ പാടില്ല. നിങ്ങള്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കുമ്പോലെ അദ്ദേഹത്തോടു നിങ്ങള്‍ സംസാരിക്കരുത്….”[49:2]

“നിശ്ചയമായും അല്ലാഹുവിന്റെ ദൂതന്റെ അടുക്കല്‍ വെച്ച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവര്‍ ആരോ, അവരുടെ ഹൃദയങ്ങളെ ഭക്തിക്കായി അല്ലാഹു പരീക്ഷിക്കുന്നു. അവര്‍ക്കു പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ട്.”[49:3]

“നബിയുടെ കിടപ്പറയുടെ പിന്നില്‍ വന്ന് അദ്ദേഹത്തെ വിളിക്കുന്നവര്‍ ബുദ്ധി ഉപയോഗിക്കുന്നില്ല.”[49:4]

“നീ പുറത്തേക്കു ഇറങ്ങി വരുന്നതു വരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[49:5]

“ഹേ വിശ്വാസികളേ, നബിയുടെ വീട്ടില്‍ ഭക്ഷണത്തിനു ക്ഷണിച്ചാലല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. ഭക്ഷണം പാകമാകുന്നതും കാത്ത് നിങ്ങള്‍ ഇരിക്കാനും പാടില്ല. ക്ഷണിച്ചാല്‍ മാത്രം പ്രവേശിക്കുകയും ഭക്ഷണം കഴിച്ചാലുടന്‍ പിരിഞ്ഞു പോവുകയും വേണം. നബിയുടെ ഭാര്യമാരോടു സൊറയും പറഞ്ഞ് അവിടെ ചുറ്റിപ്പറ്റി നില്‍ക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ നബിക്കു വളരെ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. നബിക്കാകട്ടെ അതൊക്കെ നിങ്ങളോട് നേരിട്ടു പറയാന്‍ ലജ്ജയുണ്ട്. എന്നാല്‍ അല്ലാഹുവിനതൊന്നും തുറന്നു പറയാന്‍ ലജ്ജയില്ല. നിങ്ങള്‍ നബിയുടെ ഭാര്യമാരോടു വല്ല സാധനവും ചോദിച്ചു വാങ്ങുകയാണെങ്കില്‍ അത് ഒരു മറയുടെ അപ്പുറം നിന്നു മാത്രം വാങ്ങുക. നിങ്ങളുടെയും അവരുടെയും പരിശുദ്ധിക്കതാണു നല്ലത്. അല്ലാഹുവിന്റെ ദൂതനു ശല്യമൂണ്ടാക്കാന്‍ നിങ്ങള്‍ക്കു പാടുള്ളതല്ല. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം ചെയ്യാനും നിങ്ങള്‍ക്കു പാടുള്ളതല്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ വളരെ ഗൌരവമുള്ള കാര്യമാണ്.”[33:53]

നബി മദീനയിലെ ഭരണാധികാരിയുടെ പദവിയിലെത്തിയതോടെ ആളുകള്‍ പല കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു ശല്യമുണ്ടാക്കാന്‍ തുടങ്ങി . ചെറുപ്പക്കാരികളായ നിരവധി ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിനിത് അസഹ്യമായിത്തോന്നുകയും അവരോട് ഇറങ്ങിപ്പോകാന്‍ നേരിട്ടു പറയാന്‍ മടി തോന്നുകയും ചെയ്ത സന്ദര്‍ഭത്തിലാണ് അല്ലാഹുവിനെ പരിചാരക വേഷം കെട്ടിച്ചുകൊണ്ട് ഇതൊക്കെ വെളിപാടായി അവതരിപ്പിച്ചത്. വേലക്കാരനായ അനസിനെയോ അഞജഷിനെയോ ഉപയോഗിച്ചു ചെയ്യാമായിരുന്ന കാര്യങ്ങളൊക്കെ സര്‍വ്വതന്ത്രജ്ഞ്ഞനായ പ്രവാചകന്‍ തന്റെ കുട്ടിദൈവത്തെക്കൊണ്ട് ഭംഗിയായി നിര്‍വ്വഹിച്ചു!
സന്ദര്‍ശകരില്‍ നിന്നു കൈക്കൂലി ചോദിക്കാനും അല്ലാഹുവിനെത്തന്നെ ചുമതലപ്പെടുത്തി!

സത്യവിശ്വാസികളേ നിങ്ങള്‍ ദൈവദൂതനെ സന്ദര്‍ശിച്ചു വല്ല കൂടിയാലോചനയും നടത്തുന്നുവെങ്കില്‍ അദ്ദേഹത്തിനു വല്ലതും കാണിക്കയായി കൊടുത്തിട്ടു പോകണം.[58:12]strong>
കൈക്കൂലി വാങ്ങുന്ന RTO ഓഫീസിലെ പിയൂണിന്റെ റോളാണിവിടെ പ്രപഞ്ചസ്രഷ്ടാവായ ദെവത്തിന്!
നബിയുടെ ഭാര്യമാര്‍ തമ്മില്‍ സദാ വഴക്കും വക്കാണവുമായിരുന്നു എന്ന് ഇസ്ലാം ചരിത്രവും കുര്‍ ആനും വ്യക്തമാക്കുന്നുണ്ട്. ഈ വഴക്കു തീര്‍ക്കാന്‍ പെടാപ്പാടു പെട്ടിരുന്നതും പാവം അല്ലാഹു തന്നെ! ഇക്കാര്യത്തിനായി നിരവധി വെളിപാടുകള്‍ അവതരിക്കപ്പെട്ടു:

“തന്റെ ഭാര്യമാരില്‍ ചിലരോട് നബി ഒരു രഹസ്യം പറഞ്ഞു. അവള്‍ അത് മറ്റൊരുത്തിയോടു പറഞ്ഞു. അല്ലാഹു അത് നബിയെ അറിയിച്ചു അതിന്റെ ചില ഭാഗങ്ങള്‍ മറച്ചു വെക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവള്‍ക്കു അതിനെക്കുറിച്ചു വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‘ഈ വിവരം ആരാണു താങ്കളെ അറിയിച്ചത്?” അദ്ദേഹം പറഞ്ഞു; “എനിക്കിതു സര്‍വ്വജ്ഞാനിയായ അല്ലാഹു അറിയിച്ചു തന്നു’.[66:3]

“നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്കു പശ്ചാതപിക്കുന്നതാണു നല്ലത്. ; നിങ്ങളുടെ ഹൃദയങ്ങള്‍ ചെരിഞ്ഞുപോയിരിക്കുന്നു. നിങ്ങള്‍ രണ്ടു പേരും അദ്ദേഹത്തിനെതിരെ പരസ്പരം കൂട്ടു ചേരുകയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിന്റെ സഹായത്തിനുണ്ടാകും. ജിബ്രീലുമുണ്ടാകും. മലക്കുകളും സത്യവിശ്വാസികളിലെ നല്ലയാളുകളും നബിയോടൊപ്പമുണ്ടാകും.”[66:4]

“നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്നപക്ഷം നിങ്ങളെക്കാള്‍ നല്ല ഭാര്യമാരെ അദ്ദേഹത്തിന്റെ റബ്ബ് പകരം നല്‍കും. അതായത് മുസ്ലിംകളും, ഭക്തിയുള്ളവരും വിധവകളും കന്യകമാരുമായ സ്ത്രീകളെ.”[66:5]

ഇവിടെ വിവരിക്കാന്‍ പറ്റാത്തത്ര വൃത്തി കെട്ട കഥകളാണ് ഈ വെളിപാടുകളുടെ പശ്ചാതലമായി വിവരിക്കപ്പെട്ടിട്ടുള്ളത്.
ഏതായാലും പത്തു കൊല്ലക്കാലം പ്രപഞ്ചം മുഴുവന്‍ നോക്കി നടത്തേണ്ട ഒരു ദൈവത്തെ പിടിച്ച് തന്റെ വീട്ടിലെ ചക്കൊളത്തിപ്പോരും വക്കാണവും തീര്‍ക്കാന്‍ നിയോഗിച്ച മുഹമ്മദ് സര്‍വ്വ തന്ത്രജ്ഞനും മഹാസൂത്രക്കാരനുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

Leave a Reply

Your email address will not be published. Required fields are marked *