ജാബിര്‍ പറയുന്നു :ഞങ്ങള്‍ തിരുമേനിയോടൊപ്പം ഒരിക്കല്‍ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാരസാധനങ്ങള്‍ കയറ്റിക്കൊണ്ട് ഒരു വ്യാപാര സംഘം അതു വഴി വന്നു. ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. പലരും പള്ളി വിട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ടു പേര്‍ മാത്രമാണു തിരുമേനിയോടൊപ്പം അവശേഷിച്ചത്. “വ്യാപാരമോ വിനോദമോ കാണുന്ന പക്ഷം നിന്നെ നില്‍ക്കുന്ന സ്ഥിതിയില്‍ വിട്ട് കൊണ്ട് അവര്‍ അങ്ങോട്ടു തിരിഞ്ഞു പോകും” എന്ന കുര്‍ ആന്‍ കല്‍പ്പന വന്നത് അപ്പോഴാണു. [ബുഖാരി ] രണ്ടു കാര്യം വ്യക്തം. അക്കാലത്തെ ഈമാനുള്ള അറബികള്‍ പോലും നബിയെയും അദ്ദേഹത്തിന്റെ ദൈവത്തെയും കാര്യമായി എടുത്തിരുന്നില്ല. നബിക്കു ദേഷ്യം വന്നാല്‍ അല്ലാഹുവിനും ദേഷ്യം വരുമായിരുന്നു, ഉടന്‍ ഒരു ആയത്തും അവതരിക്കുമായിരുന്നു !!!