മര്‍വായ്ക്കു സമീപം താമസിച്ചിരുന്ന റോമാക്കാരനായ ഒരു ക്രിസ്ത്യാനിയായിരുന്നു ജബര്‍ .ബനുല്‍ ഹര്‍ളമിയുടെ അടിമയായ ഇയാള്‍ ഒരു കൊല്ലപ്പണിക്കാരനായിരുന്നു. മുഹമ്മദ് കൂടെക്കൂടെ ഇയാളെ സന്ദര്‍ശിക്കുകയും ക്രിസ്തീയ വേദങ്ങളിലെ വിവരങ്ങള്‍ അന്യേഷിച്ചറിയുകയും ചെയ്തിരുന്നു. ദിവ്യസന്ദേശങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നായ ഈ ക്രിസ്ത്യന്‍ യുവാവിനെ ,മുഹമ്മദിനെ പരിഹസിച്ചിരുന്ന അറബികള്‍ “പരിശുദ്ധാത്മാവ്” എന്നാണ് വിളിച്ചിരുന്നത്. പൂര്‍വ്വ വേദങ്ങളില്‍നിന്നും ഇപ്രകാരം ആശയചോരണം നടത്തുന്നതിന്റെ പേരില്‍ നബിയെ പരിഹസിച്ചവര്‍ക്ക് അല്ലാഹു നല്‍കിയ മറുപടി നോക്കൂ:
“അദ്ദേഹത്തിനിതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത് ഒരു മനുഷ്യന്‍ തന്നെയാണ് എന്നവര്‍ പറയുന്നത് നിശ്ചയമായും നാം അറിയുന്നുണ്ട്. എന്നാല്‍ അവര്‍ ഏതൊരാളെ കുറിച്ചാണോ പറയുന്നത്, അയാളുടെ ഭാഷ അറബിയല്ല. ഈ ഖുര്‍ ആനാകട്ടെ വ്യക്തമായ അറബി ഭാഷയും.”[16:103]
റോമക്കാരനായ യുവാവുമായി മുഹമ്മദ് ആശയവിനിമയം നടത്തിയിരുന്നത് അറബിയിലല്ലാത്തതുകൊണ്ട് അയാള്‍ പറഞ്ഞു കൊടുത്തതൊന്നും ഖുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയില്ല പോലും! വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ പ്രവാചകന്‍
നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. പക്ഷെ, സര്‍വ്വതന്ത്രജ്ഞ്ഞനായ ദൈവം ഇമ്മാതിരി വ്ഡ്ഡിത്തം പറയുമോ?
വെളിപാടുകളുടെ ഉറവിടം മക്കക്കാര്‍ ശരിക്കും മനസ്സിലാക്കിയിരുന്നുവെന്ന് അവരുടെ ആരോപണങ്ങള്‍ വ്യക്തമാക്കുന്നു.
“അവിശ്വാസികള്‍ പറയുന്നു: ഇത് ഒരു നുണയല്ലാതെ മറ്റൊന്നുമല്ല. അവന്‍ അതു കെട്ടിയുണ്ടാക്കുകയാണ്‍. മറ്റു ചിലര്‍ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ അക്രമവും വ്യാജവുമായി വന്നിരിക്കുകയാണ്. അവര്‍ പറയുന്നു:
പൂര്‍വികന്മാരുടെ കെട്ടുകഥകളാണിത്. അവന്‍ അത് എഴുതിച്ചെടുത്തിരിക്കുകയാണ്. അങ്ങനെ രാവിലെയും വൈകുന്നേരവും അത് വായിച്ചു കേള്‍പ്പിക്കപ്പെടുന്നു. പറയുക:
ആകാശങ്ങളിലും ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവന്‍ അത് അവതരിപ്പിച്ചിരിക്കുകയാണ്. അവന്‍ പൊറുക്കുന്നവനും കരുണാനിധിയുമാണ്.’[25:4-6]
വ്യഖ്യാനം കാണുക:
“വേദക്കാരായ ചിലര്‍ തൌറാത്തു വായിക്കലും അതിലെ കഥകള്‍ വായിക്കലും പതിവുണ്ടായിരുന്നു. അവര്‍ നബിയില്‍ വിശ്വസിച്ച ശേഷം ,നബിയും അവരും തമ്മിലുള്ള ബന്ധത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് നള്രുബ്നു ഹര്‍ഥ് ഈവാദം ഉന്നയിച്ചത്. …”[അമാനി മൌലവി]
ദൈവത്തിന്റെ മറുപടികള്‍ എത്ര ദുര്‍ബലമാണെന്നു നോക്കൂ!