ഇസ്ലാമിക സദാചാരം 2

സദ്ഗുണകാരികളായ സത്യവിശ്വാസികള്‍ എങ്ങനെയുള്ളവരാണെന്നു വിശദമാക്കിക്കൊണ്ട് ഖുര്‍ ആന്‍ പറയുന്നു:- وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَإِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَعدو لكم فاحذروهم “തങ്ങളുടെ ലൈംഗികാവയവങ്ങളെ ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍ നിന്നും കാത്തു സൂക്ഷിക്കുന്നവരും, അപ്പോള്‍ അവര്‍ തീര്‍ച്ചയായും ആക്ഷേപിക്കപ്പെടുകയില്ല. എന്നാല്‍ അതിനുമപ്പുറത്തേക്കു വല്ലവരും കടന്നാല്‍ അവര്‍ അതിക്രമകാരികളാണ്.”(23:5-7) ഈ അതിരു ലംഘിച്ചു വ്യഭിചരിക്കാന്‍ പോകുന്നവര്‍ക്കു കല്ലേറു കൊണ്ടു മരിക്കേണ്ടിവരും. കാരണം ഒരു മുസ്ല്യാര്‍ ഇങ്ങനെ വിശദീകരിക്കുന്നു:- “അപ്പോള്‍
Read More

ലൈംഗിക സദാചാരം ഖുര്‍ ആനിന്റെ വീക്ഷണത്തില്‍ 1

(നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു) ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളും; -നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകള്‍ ഒഴികെ- ഇത് നിങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയിരിക്കുന്നു. ഇവര്‍ക്കു പുറമെയുള്ള സ്ത്രീകളെ ,വ്യഭിചാരം എന്ന നിലക്കല്ലാതെ, വിവാഹം എന്നപോലെ ,സ്വന്തം ധനം കൊണ്ട് നിങ്ങള്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരില്‍നിന്നും ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ സുഖമെടുത്താല്‍ അവര്‍ക്കു നിശ്ചയിക്കപ്പെട്ട പ്രതിഫലം കൊടുക്കുക. സംഖ്യ നിശ്ചയിച്ച ശേഷം പരസ്പരം തൃപ്തിപ്പെട്ടതില്‍ (വിട്ടുവീഴ്ച്ച ചെയ്യുന്നതില്‍ ) നിങ്ങള്‍ക്കു വിരോധമില്ല
Read More

കുടുമയിലെ ബുദ്ധി !

“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു
Read More

പര്‍വ്വതങ്ങളും ഭൂമികുലുക്കവും

ഭൂമി ഇളകാതിരിക്കാനാണ് കുന്നുകളും മലകളും കൊണ്ട് കുറ്റിയടിച്ചിരിക്കുന്നതെന്ന് ഖുര്‍ ആനില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ഭമിയെ ഒരു വിരിപ്പു പോലെ പരത്തി വിരിച്ച ശേഷമാണ് ഇപ്രകാരം കുറ്റിയടിച്ച് ഉറപ്പിച്ചിട്ടുള്ളത്. തുണിയും ഒട്ടകത്തോലുമൊക്കെ നിലത്തു വിരിച്ച് അതു കാറ്റത്തു പറന്നു പോകാതിരിക്കാന്‍ കുറ്റി തറയ്ക്കുന്നതും കല്ലുകൊണ്ടും മറ്റും ഭാരം കയറ്റി വെക്കുന്നതും നബിയും കണ്ടിരിക്കും. ഭൂമി ഒരു വലിയ വിരിപ്പായി സങ്കല്‍പ്പിച്ച അദ്ദേഹം പര്‍വ്വതങ്ങളെ അതിന്റെ കുറ്റികളായി സങ്കല്‍പ്പിച്ചതു സ്വാഭാവികമാണ്. (വിരിപ്പു പറന്നു പോകാതിരിക്കാന്‍ കുറ്റി ഭൂമിയുമായി ചേര്‍ത്താണു തറയ്ക്കുന്നത്.‍ എന്നാല്‍ ഭൂമിപ്പരപ്പ് ഇളകാതിരിക്കാന്‍ എന്തിനോട് ചേര്‍ത്താണു ആണി അടിക്കുന്നത് എന്നു വ്യക്തമല്ല!)
Read More

പരാഗണവും പക്ഷി ശാസ്ത്രവും ഖുര്‍ആനില്‍

ഈ സൂക്തത്തിലെ 'ലവാകിഹ് ' لَوَاقِحَ  എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്‍കിക്കാണുന്നത്. കാറ്റുകള്‍ വഹിക്കുന്നത് എന്തിനെയാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നില്ല. എങ്കിലും തുടര്‍ന്ന് മഴയുടെ കാര്യമാണു പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അതു മേഘത്തെ വഹിക്കുന്ന കാര്യമാണെന്നാണു വ്യാഖ്യാതക്കള്‍ പൊതുവെ നല്‍കുന്ന വിശദീകരണം. ഫലങ്ങളെ ഉല്പാദിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് പൂമ്പൊടി വഹിച്ചുകൊണ്ട് പരാഗണത്തെ സഹായിക്കുന്ന കാര്യമാണിവിടെ പറയുന്നതെന്നും , ശാസ്ത്രം സമീപകാലത്തു മാത്രം കണ്ടെത്തിയ ഈ കാര്യം പണ്ടേ ഖുര്‍ ആന്‍ വെളിവാക്കിയിരിക്കുന്നു എന്നുമൊക്കെയാണിവിടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ട നമ്മുടെ ആധുനിക മുഫസ്സിറുകളില്‍ ചിലരുടെ കണ്ടെത്തല്‍ !
Read More

തേനീച്ച ശാസ്ത്രം ഖുര്‍ആനില്‍

പഴം തിന്നുന്ന തേനീച്ച തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:- وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ
Read More

വിരലടയാള ശാസ്ത്രം ഖുര്‍ആനില്‍

മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.: أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُبَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ “മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;ഇല്ലാതേ!
Read More

ബിഗ് ബാങ് തിയറി ഖുര്‍ആനില്‍

ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി
Read More

കാലഹരണപ്പെട്ട കാലഗണന

ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്. എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍
Read More

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പിന്നെ പിശാചുക്കളും

സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.
Read More