September 5, 2025
Islam

പൊട്ടിയൊലിക്കുന്ന മതവികാരവ്രണം !

A wife was making a breakfast of fried eggs for her husband. Suddenly her husband burst into the kitchen.
“Careful .. CAREFUL! Put in some more butter! Oh my GOD! You’re cooking too many at once. TOO MANY! Turn them! TURN THEM NOW! We need more butter. Oh my GOD! WHERE are we going to get MORE BUTTER? They’re going to STICK! Careful … CAREFUL! I said be CAREFUL! You NEVER listen to me when you’re cooking!

Never! Turn them! Hurry up! Are you CRAZY? Have you LOST your mind? Don’t forget to salt them. You know you always forget to salt them. Use the salt. USE THE SALT! THE SALT!”

The wife stared at him. “What in the world is wrong with you? You think I don’t know how to fry a couple of eggs?”

The husband calmly replied, “I wanted to show you what it feels like when I’m driving.”
***************

ഞാന്‍ എന്റെ വീടിനടുത്ത് ഒരു ടവ്വര്‍ ഉണ്ടാക്കി അതിനു മുകളില്‍ നാല് ഉച്ചഭാഷിണി ഘടിപ്പിച്ച് നിത്യവും രാത്രി 12 മണിക്ക് നീണ്ട “യുക്തിവാദ പ്രസംഗവും , മതവിരുദ്ധ പ്പാട്ടും ഉച്ചത്തില്‍ കൂകിവിളിക്കാന്‍ തീരുമാനിക്കുന്നു…! മാസത്തില്‍ ഒരു ദിവസം രാത്രി 12 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സ്വലാത്ത്…[അതിങ്ങനെ:- “അല്ലാഹു ഒരു ദൈവമേയല്ല. . മുഹമ്മദ് അയാളുടെ ദൂതനുമല്ല, ഇതൊക്കെ വെറും പൊട്ടവിശ്വാസങ്ങളാണേ….!”] പിന്നെ യുക്തിവാദികളുടെ വിശേഷദിവസങ്ങളിലൊക്കെ ഇങ്ങനെ പലതും ആ മൈക്കിലൂടെ വളരെ ഉച്ചത്തില്‍ വിളിച്ചു കൂവിക്കൊണ്ടേയിരിക്കും. എല്ലാ ദിവസവും 5 നേരം ഞാന്‍ എന്റെ മതവിരുദ്ധ ബാങ്കുവിളിയും നടത്തും. നാട്ടുകാരൊക്കെ ഒന്നറിയട്ടെ എന്റെ “മത”ത്തിന്റെ മഹിമ !!
ആരെങ്കിലും അതിനെ ചോദ്യം ചെയ്താല്‍ ഞാന്‍ പറയും . 50 കൊല്ലമായി ഞാന്‍ ഇപ്പറഞ്ഞതൊക്കെ മതക്കാരില്‍നിന്നും സഹിക്കുന്നു. ഇനി കുറച്ച് അവരും സഹിക്കട്ടെ…! അവര്‍ ഇതൊക്കെ നിര്‍ത്തുകയാണെങ്കില്‍ ഞാനും നിര്‍ത്താം…!!!

************
ഇത്രയും എഴുതാന്‍ കാരണം കെ പി സുകുമാരന്‍ സാറിന്റെ ബ്ലോഗില്‍ ഇപ്പോള്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ നമ്മുടെ ശ്രീ ശ്രേയസ്സ് എന്ന ബ്ലോഗര്‍ എനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണമാണ്. അദ്ദേഹം പറയുന്നു:

“ലക്ഷങ്ങളോ കോടികളോ വരുന്ന ഇസ്ലാംമതവിശ്വാസികള്‍ പുണ്യമെന്നു കരുതുന്ന ഖുര്‍ആന്‍ -നെ നികൃഷ്ടരൂപത്തില്‍ തെരഞ്ഞുപിടിച്ചു അധിക്ഷേപിക്കുമ്പോള്‍ (സംവാദം അല്ല, അധിക്ഷേപം തന്നെ) അവരുടെ ബഹുമാനത്തിന് ക്ഷതം സംഭവിക്കുന്നത് കാണുന്നില്ലേ?”
ഞാന്‍ എന്റെ മതവിമര്‍ശനങ്ങളില്‍ അല്‍പ്പം ആക്ഷേപഹാസ്യം കലര്‍ത്തുന്നു എന്നതു ശരി തന്നെ. പ്രതിപക്ഷ ബഹുമാനം വേണ്ടതുമാണ്. അതൊന്നും അറിയാത്തതുകൊണ്ടല്ല. മുകളിലെ ഇംഗ്ലീഷ് തമാശയിലെ ഭര്‍ത്താവിന്റെ യുക്തി തന്നെയാണിവിടെ പ്രയോഗിക്കുന്നത്. നമ്മുടെ ജനാധിപത്യ മതേതര നാട്ടിലെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു പൊതു ബോധമുണ്ട്. മതങ്ങളെ കുറിച്ചോ വിശ്വാസങ്ങളെ കുറിച്ചോ ആരും ഒന്നും എതിര്‍ത്തു പറയാന്‍ പാടില്ല; പറഞ്ഞാല്‍ തന്നെ അതു വിശ്വാസിക്കു മനോവിഷമം ഉണ്ടാക്കുന്ന രീതിയില്‍ ആവരുത് .ഇതാണി പൊതു ബോധം. [വിശ്വാസിക്കു മനോവിഷമം ഉണ്ടാക്കാതെ മതത്തെ വിമര്‍ശിക്കാന്‍ ആരെക്കൊണ്ടും കഴിയില്ല. എത്ര മൃദുഭാഷയിലായാലും വിശ്വാസം ശരിയല്ല എന്നു പറയുന്നത് വിശ്വാസിക്കു ഉള്‍‍ക്കൊള്ളാന്‍ കഴിയുമോ? ]

എന്നാല്‍ ഇപ്പറഞ്ഞതൊന്നും മതഭ്രാന്തന്മാര്‍ക്കു ബാധകവുമല്ല. അവര്‍ക്ക് അന്യരെ രാത്രി കിടന്നുറങ്ങാന്‍ പോലും അനുവദിക്കാതെ ശല്യം ചെയ്യാം. നിയമവും അവര്‍ക്കു ബാധകമല്ല. പ്രതിപക്ഷബഹുമാനം അവരുടെ അജണ്ടയിലേ വേണ്ടതില്ല. അന്യ മതക്കാരെയും മതരഹിതരേയുമൊക്കെ എന്തു പുലഭ്യവും വിളി‍ച്ചു പറയാം. പൊതു സ്ഥലങ്ങ്ങളില്‍ അര്‍ദ്ധരാത്രി മൈക്കു വെച്ച്.

അവരുടെ പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും അന്യരെ നിന്ദിക്കുന്ന തരത്തില്‍ എന്തും എഴുതി പ്പിടിപ്പിക്കാം. അതൊക്കെ മതസ്വാതന്ത്ര്യം. എതിര്‍ത്താരെങ്കിലും പറഞ്ഞാല്‍ മതനിന്ദ! മതവികാരം വ്രണം പോട്ടി ഒലിച്ച് നാറ്റമുണ്ടാക്കും. മതമില്ലാത്തവര്‍ക്കൊരു വികാരവുമില്ല. അവരൊക്കെ വെറും മരപ്പാവകള്‍ . ഇതാണു നിലപാട്. ഇക്കാര്യങ്ങളൊക്കെ വളരെ മൃദുവായ ഭാഷയില്‍., വിശ്വാസികള്‍ക്കു തീരെ വികാരം വരാത്ത രിതിയില്‍ അവരെ ഒന്നു പറഞ്ഞു കനസ്സിലാക്കാന്‍ ശ്രമിച്ചാലോ … തെറിയും അധിക്ഷേപവും കയ്യേറ്റവും തട്ടിക്കൊണ്ടു പോക്കും കൊലയും…!

പിന്നെന്താ വഴി? അവര്‍ ചെയ്യുന്നതൊക്കെ അതേ നാണയത്തില്‍ തിരിച്ചു പ്രയോഗിച്ചാല്‍ തല്‍ക്കാലം കുറച്ചു വികാരം പൊട്ടലൊക്കെയുണ്ടാകുമെങ്കിലും കാര്യം കുറേശ്ശെ പിടി കിട്ടിത്തുടങ്ങും. !
*****
എന്റെ വീട്ടിനടുത്താണു സ്വലാത്ത്നഗര്‍ മാസത്തിലൊരിക്കല്‍ ആ ശല്യം കാരണം അടുത്തുള്ളവര്‍ക്കാര്‍ക്കും ഉറങ്ങാന്‍ കഴിയില്ല. റംസാന്‍ മാസമായാല്‍ എന്നും രാത്രി മതപ്രസംഗം. നിയമവിരുദ്ധമായി നടത്തുന്ന ഈ ശബ്ദമലിനീകരണത്തെ കുറിച്ചു പരാതി നല്‍കാന്‍ ആരും തയ്യാറാവില്ല. മതവികാരം ! പോലീസ് തടയില്ല. മതവികാരം.!! ഇനി നേരം പുലരാന്‍ നേരത്തൊന്നു കണ്ണു ചിമ്മിയാലോ? 5 മണിക്കു തുടങ്ങും വിഷ്ണുക്ഷേത്രത്തില്‍ നിന്നുള്ള പാട്ടിന്റെ അലര്‍ച്ച ! ഇത് ഒന്നോ രണ്ടോ ദിവസമല്ല , നിത്യവും സഹിച്ചേ പറ്റൂ. …

കഴിഞ്ഞ 50 കൊല്ലമായി ഞാന്‍ ഇതൊക്കെ സഹിക്കുന്നു. എന്റെ “മതവിരുദ്ധവികാരം” ആരും പരിഗണിക്കുന്നില്ല. ഞാന്‍ എന്റെ ബ്ലോഗില്‍ എന്റെ മതത്തെ വിമര്‍ശിച്ചു ലേഖനമെഴുതുന്നത് ശ്രേയസ്സിനു പോലും സഹിക്കുന്നില്ലത്രേ.! അതില്‍ ആക്ഷേപവും അധിക്ഷേപവുമാണു പോല്‍ . ശരിയാണ്. അല്‍പ്പം ആക്ഷേപവും പരിഹാസവുമൊക്കെയുണ്ട്. കുഞ്ചന്‍ നംബ്യാര്‍ ജീവിച്ച മലയാളമല്ലേ? അതും ഭാഷക്കു മുതല്‍ക്കൂട്ടാവട്ടേ. പിന്നെ വിശ്വാസികളായ സുഹൃത്തുകളോട് ഒരു അപേക്ഷ. വികാരം പോട്ടി വ്രണം ഒലിക്കും എന്നു തോന്നുന്നവര്‍ക്ക് എന്റെ ബ്ലോഗിലെ പേജുകള്‍ ഓപന്‍ ചെയ്യാതിരിക്കാനും അതു വായിക്കാതിരിക്കാനും ഒരു തടസ്സവുമില്ലല്ലോ. അത്തരക്കാര്‍ അറിയാതെ ആ പേജില്‍ എത്തിപ്പെട്ടെങ്കില്‍ കാര്യം പിടി കിട്ടുന്നതോടെ അതു ക്ലോസ് ചെയ്ത് രാമനാമം ജപിക്കട്ടെ. അല്ലെങ്കില്‍ യാസീന്‍ ഓതട്ടെ. ഞാന്‍ നിര്‍ബ്ബന്ധിച്ച് ആരുടെയും വീട്ടിലേക്കു മൈക്കു വെച്ചു വിളിച്ചു കൂവുന്നില്ലല്ലോ. ജബ്ബാര്‍ മാഷിന്റെ ബ്ലോഗിനു രണ്ടു വയസ്സു കഴിഞ്ഞു. എല്ലാവര്‍ക്കുമറിയാം എന്റെ ശൈലി എന്താണെന്ന്. അതിഷ്ടപ്പെടുന്നവരും ഉണ്ട്. അവര്‍ക്കു വായിക്കാനാണു ഞാന്‍ എഴുതുന്നത്. അതിനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ? വായിക്കുന്നവര്‍ക്കില്ലേ?

നമ്മുടെ നാട്ടില്‍ പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയക്കാരും മറ്റും മൈക്കുവെച്ച് അന്യ പാര്‍ട്ടിക്കാരെ, വ്യക്തിപരമായിപ്പോലും എന്തുമാത്രം അധിക്ഷേപിക്കുന്നു. പരിഹസിക്കുന്നു. മറ്റേ പാര്‍ട്ടിക്കാരനും പിറ്റേന്ന് അതേപോലെ മറുപടിയും കാച്ചുന്നു. പരസ്പരം ഇതൊക്കെ സഹിക്കാന്‍ നാം ശീലിച്ചില്ലേ? അതു പോലെ മതക്കാര്‍ക്കും കുറച്ചൊക്കെ സഹിച്ചാലെന്താ? മതക്കാരെ ഞങ്ങളൊക്കെ എത്രയാ സഹിക്കുന്നേ? തിരിച്ചും ഇതൊക്കെ ആകാം എന്നു മനസ്സിലാക്കിത്തരുക എന്ന ഒരു ഉദ്ദേശ്യം കൂടി എന്റെ കടുത്ത ഭാഷാപ്രയോഗങ്ങള്‍ക്കുണ്ടെന്നറിയിക്കട്ടെ.

എന്റെ ബ്ലോഗ് സഹിഷ്ണുതയോടെ വായിക്കുന്ന , പ്രതികരിക്കുന്ന ധാരാളം പേരുണ്ട്. വിശ്വാസികളുമുണ്ട്. അവര്‍ക്കു നന്ദി പറഞ്ഞു കൊണ്ട് ഈ “അധിക്ഷേപം” നിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *