കുടുമയിലെ ബുദ്ധി !

“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു
Read More

പര്‍വ്വതങ്ങളും ഭൂമികുലുക്കവും

ഭൂമി ഇളകാതിരിക്കാനാണ് കുന്നുകളും മലകളും കൊണ്ട് കുറ്റിയടിച്ചിരിക്കുന്നതെന്ന് ഖുര്‍ ആനില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ഭമിയെ ഒരു വിരിപ്പു പോലെ പരത്തി വിരിച്ച ശേഷമാണ് ഇപ്രകാരം കുറ്റിയടിച്ച് ഉറപ്പിച്ചിട്ടുള്ളത്. തുണിയും ഒട്ടകത്തോലുമൊക്കെ നിലത്തു വിരിച്ച് അതു കാറ്റത്തു പറന്നു പോകാതിരിക്കാന്‍ കുറ്റി തറയ്ക്കുന്നതും കല്ലുകൊണ്ടും മറ്റും ഭാരം കയറ്റി വെക്കുന്നതും നബിയും കണ്ടിരിക്കും. ഭൂമി ഒരു വലിയ വിരിപ്പായി സങ്കല്‍പ്പിച്ച അദ്ദേഹം പര്‍വ്വതങ്ങളെ അതിന്റെ കുറ്റികളായി സങ്കല്‍പ്പിച്ചതു സ്വാഭാവികമാണ്. (വിരിപ്പു പറന്നു പോകാതിരിക്കാന്‍ കുറ്റി ഭൂമിയുമായി ചേര്‍ത്താണു തറയ്ക്കുന്നത്.‍ എന്നാല്‍ ഭൂമിപ്പരപ്പ് ഇളകാതിരിക്കാന്‍ എന്തിനോട് ചേര്‍ത്താണു ആണി അടിക്കുന്നത് എന്നു വ്യക്തമല്ല!)
Read More

പരാഗണവും പക്ഷി ശാസ്ത്രവും ഖുര്‍ആനില്‍

ഈ സൂക്തത്തിലെ 'ലവാകിഹ് ' لَوَاقِحَ  എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്‍കിക്കാണുന്നത്. കാറ്റുകള്‍ വഹിക്കുന്നത് എന്തിനെയാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നില്ല. എങ്കിലും തുടര്‍ന്ന് മഴയുടെ കാര്യമാണു പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അതു മേഘത്തെ വഹിക്കുന്ന കാര്യമാണെന്നാണു വ്യാഖ്യാതക്കള്‍ പൊതുവെ നല്‍കുന്ന വിശദീകരണം. ഫലങ്ങളെ ഉല്പാദിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് പൂമ്പൊടി വഹിച്ചുകൊണ്ട് പരാഗണത്തെ സഹായിക്കുന്ന കാര്യമാണിവിടെ പറയുന്നതെന്നും , ശാസ്ത്രം സമീപകാലത്തു മാത്രം കണ്ടെത്തിയ ഈ കാര്യം പണ്ടേ ഖുര്‍ ആന്‍ വെളിവാക്കിയിരിക്കുന്നു എന്നുമൊക്കെയാണിവിടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ട നമ്മുടെ ആധുനിക മുഫസ്സിറുകളില്‍ ചിലരുടെ കണ്ടെത്തല്‍ !
Read More