തേനീച്ച ശാസ്ത്രം ഖുര്‍ആനില്‍

പഴം തിന്നുന്ന തേനീച്ച തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:- وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ
Read More

വിരലടയാള ശാസ്ത്രം ഖുര്‍ആനില്‍

മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.: أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُبَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ “മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;ഇല്ലാതേ!
Read More

ബിഗ് ബാങ് തിയറി ഖുര്‍ആനില്‍

ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി
Read More

കാലഹരണപ്പെട്ട കാലഗണന

ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്. എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍
Read More

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പിന്നെ പിശാചുക്കളും

സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.
Read More

അല്ലാഹുവിന്റെ ആകാശം!

ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ . ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല
Read More