കൊലപാതകത്തിനു പ്രതികാരം ചെയ്യുക!
അറേബ്യയില്‍ ആറാം ശതകത്തിലെ നാടോടികള്‍ക്കിടയില്‍ നിലനിന്നിരുന്ന അപരിഷ്കൃതവും വിചിത്രവുമായ ഒട്ടേറെ ഗോത്രാചാരങ്ങള്‍ ദൈവത്തിന്റെ അവസാനത്തെ സദാചാരപ്പട്ടികയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖുര്‍ ആനില്‍ സ്ഥാനം പിടിച്ചിട്ടുള്ളതായി കാണാം.ഒരുദാഹരണം ഇതാ കാണുക:-“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178) കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍