പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ?
മക്കയില്‍ ആകാശ ദേവനായും പ്രപഞ്ചദൈവമായുമൊക്കെ പരിചയപ്പെടുത്തിയ അല്ലാഹുവിനെ മദീനയില്‍ തനിക്ക് ആളും അധികാരവും അര്‍ഥവുമൊക്കെ കൈവന്നതോടെ , മുഹമ്മദ് തന്റെ വീട്ടിലെ കാര്യസ്ഥനായി താഴ്ത്തിക്കെട്ടിയ ദയനീയ കാഴ്ച്ചയാണു കുര്‍ ആനില്‍ കാണുന്നത്. പലപ്പോഴു അത് ഒരു പരിചാരകന്റെ നിലയിലേക്കുപോലും തരം താഴുന്നതു കാണാം! “ഹേ വിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും മുന്‍പില്‍ നിങ്ങള്‍ മുന്‍ കടന്നു പ്രവര്‍ത്തിക്കരുത്…..”[49:1]“ഹേ വിശ്വാസികളേ, പ്രവാചകന്റെ ശബ്ദത്തെക്കാള്‍ നിങ്ങളുടെ ശബ്ദം ഉയരാന്‍ പാടില്ല. നിങ്ങള്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കുമ്പോലെ അദ്ദേഹത്തോടു നിങ്ങള്‍ സംസാരിക്കരുത്….”[49:2]