അല്ലാഹുവും മക്കാമുശ്രിക്കുകളും തമ്മിലുള്ള സംവാദം!
മൌദൂദി പ്രസ്താവിച്ചതുപോലെ, പ്രവാചകന്‍ 13വര്‍ഷക്കാലം മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാള്‍ കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങള്‍ ഖുര്‍ ആനില്‍ തന്നെ ഉണ്ട്. മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതില്‍ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുര്‍ ആന്‍ വ്യക്തമായ ഒരു ചിത്രം